ന്യൂയോർക്ക്: അമേരിക്കൻ വലതുപക്ഷ രാഷ്ട്രീയ പ്രവർത്തകനായ ചാർളി കിർക്ക് വെടിവച്ച് കൊലപ്പെടുത്തിയ അക്രമി പിടിയിൽ. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്നെയാണ് ഇക്കാര്യം സ്ഥിതീകരിച്ചത്.
അമേരിക്കൻ മാധ്യമമായ ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് അറസ്റ്റിനെ കുറിച്ചുള്ള സൂചന നൽകിയത്. പ്രതിയുടെ അച്ഛന്‍ തന്നെയാണ് പ്രതിയെ കുറിച്ച് അധികൃതര്‍ക്ക് വിവരം നല്‍കിയതെന്നും ട്രംപ് പറഞ്ഞു.
കൊലപാതകത്തിന് കാരണമായതെന്താണെന്ന് അടക്കം അറിയാനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും ട്രംപ് വിശദമാക്കി. കിർക്കിനു നേരെ വെടിയുതിർത്തതിനു ശേഷം പ്രതി രക്ഷപ്പടുന്നതിന്റെ ദൃശ്യങ്ങൾ എഫ്ബിഐ പുറത്തുവിട്ടതിന് പിന്നാലെയാണ് അറസ്റ്റ് സ്ഥിരീകരിച്ച് ട്രംപ് രംഗത്തെത്തുന്നത്.
എന്നാൽ പ്രതിയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. യൂട്ടാ വാലി യൂണിവേഴ്സിറ്റിയിൽ ഒരു യോഗത്തിൽ പ്രസംഗിക്കുമ്പോഴാണ് ചാർളി കിർക്കിന് വെടിയേറ്റത്.