പാലക്കാട്: വിവാദങ്ങള്‍ക്ക് ശേഷം ആദ്യമായി രാഹുല്‍ മാങ്കൂട്ടത്തില്‍ എം എൽ എ പാലക്കാടെത്തി. 38 ദിവസത്തിന് ശേഷമാണ് രാഹുൽ മണ്ഡലത്തിലെത്തുന്നത്. കോൺഗ്രസ് മണ്ഡലം പ്രസിഡൻറായിരുന്ന സേവിയറിന്റെ സഹോദരന്റെ മരണത്തിനോട് അനുബന്ധിച്ചാണ് രാഹുൽ പാലക്കാട് എത്തിയത്.
രാഹുല്‍ പാലക്കാടെത്തിയാല്‍ പ്രതിഷേധിക്കുമെന്ന് ഡിവൈഎഫ്‌ഐ ഉള്‍പ്പെടെയുള്ള സംഘടനകള്‍ അറിയിച്ച പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് രാഹുലിന് നല്‍കുക. പ്രദേശിക നേതാക്കളും പോലീസുമടക്കം വൻ സുരക്ഷയാണ് രാഹുലിന് ഒരുക്കിയിരിക്കുന്നത്. ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം മണ്ഡലത്തിൽ വീണ്ടും സജീവമാകാൻ ഒരുങ്ങുകയാണ് രാഹുൽ മാങ്കൂട്ടത്തിൽ.
രാഹുലിന്റെ വരവിനു മുന്നോടിയായി ഇന്ന് രാവിലെയോടെ എംഎൽഎ ഓഫീസ് തുറന്നു. രാഹുലിനൊപ്പം കെഎസ്‌യു ജില്ലാ അധ്യക്ഷന്‍ നിഖില്‍ കണ്ണാടിയും യൂത്ത് കോണ്‍ഗ്രസ് നേതാവ് പ്രശോഭുമുണ്ട്. സേവ്യരുടെ വീട്ടില്‍ നിന്ന് രാഹുല്‍ ഇറങ്ങിയെങ്കിലും എംഎല്‍എ ഓഫീസിലേക്ക് പോകുന്നില്ലെന്നാണ് സൂചന.