ആര്‍ആര്‍ടിഎസ് മണ്ടൻ പദ്ധതി; കേരളത്തില്‍ പ്രായോഗികമല്ലെന്ന് ഇ ശ്രീധരന്‍

സംസ്ഥാന സർക്കാരിന്റെ പുതിയ പദ്ധതി അത്ഭുതം ഉണ്ടാക്കി

Jan 30, 2026 - 14:31
Jan 30, 2026 - 14:32
 0
ആര്‍ആര്‍ടിഎസ്  മണ്ടൻ പദ്ധതി; കേരളത്തില്‍ പ്രായോഗികമല്ലെന്ന് ഇ ശ്രീധരന്‍
കോഴിക്കോട്: സര്‍ക്കാരിന്റെ ആര്‍ആര്‍ടിഎസ് പദ്ധതിക്കെതിരെ ഇ ശ്രീധരന്‍ രംഗത്ത്. അതിവേഗ റെയിൽവെയുമായി താരതമ്യം ചെയ്യുമ്പോൾ ആര്‍ആര്‍ടിഎസ് ഒരു സിമ്പിൾ വേസ്റ്റ് ആണ്. കേരളത്തില്‍ പ്രായോഗികമല്ലെന്നും ഇ ശ്രീധരൻ പറഞ്ഞു.
 
ഡൽഹിയിൽ ആര്‍ആര്‍ടിഎസ് കൊണ്ട് വന്നത് താനാണ്. സംസ്ഥാന സർക്കാരിന്റെ പുതിയ പദ്ധതി അത്ഭുതം ഉണ്ടാക്കി. പദ്ധതി സാങ്കേതികമായി പ്രായോഗികമല്ലെന്നും നടപ്പാക്കാന്‍ കഴിയില്ലെന്നും ശ്രീധരന്‍ പറഞ്ഞു.  സംസ്ഥാന സർക്കാരിന്റെ ആര്‍ആര്‍ടിഎസ്ഇലക്ഷൻ സ്റ്റണ്ട്. തന്റെ ലക്ഷ്യം അതിവേഗ റെയിലിന്റെ റിപ്പോർട്ട് തയ്യാറാക്കുക. മുഖ്യമന്ത്രിക്ക് ഈ ഐഡിയ ആര് നൽകി എന്ന് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
 
സർക്കാരിന് വേറെ ഉദ്ദേശ്യം ഉണ്ടോ എന്നറിയില്ല. അതിവേഗ റെയിൽവേ എന്നത് ഇടതു സർക്കാർ ആശയം തന്നെ ആണ്. അതിനാണ് ആദ്യം ജപ്പാനിൽ നിന്ന്ആളെ  കൊണ്ട് വന്നത്. കെ. റെയിൽ ഇല്ലാതാക്കിയത് താൻ ആണെന്നു മുഖ്യമന്ത്രി പറഞ്ഞത് ദുരുദ്ദേശപരമാണ്. ഇപ്പോൾ എന്താണ് ഇങ്ങനെ ഒരു മാറ്റo എന്ന് അദ്ദേഹം ചോദിച്ചു.
 
മുഖ്യമന്ത്രിയോട്  അതിവേഗ റെയിൽ പദ്ധതി ആദ്യം സംസാരിച്ചിരുന്നു. അദ്ദേഹം ചർച്ചയിൽ തൃപ്തി കാണിച്ചു. കേന്ദ്രത്തിനു കത്ത് എഴുതണം എന്ന്  താൻ പറഞ്ഞു.മുതിർന്ന ഉദ്യോഗസ്ഥർ  വന്നു കാണുകയും ചെയ്തു. പക്ഷെ കത്തെഴുതാന്‍  മാത്രം സിഎം തയാറയില്ല. അങ്ങനെയാണ് താൻ തന്നെ നേരിട്ട്  ഇറങ്ങിയതെന്നും ഇ ശ്രീധരന്‍ പറഞ്ഞു. 
 
ആര്‍ആര്‍ടിഎസിന്റെ ഉദ്ദേശം ഗ്രാമ പ്രദേങ്ങളിൽ നിന്നുള്ള ആളുകളെ നഗരങ്ങളിലേക്ക് എത്തിക്കാൻ. ആര്‍ആര്‍ടിഎസും, അതിവേഗ റെയിലും തമ്മിലുള്ള പ്രധാന വ്യത്യാസം സ്പീഡ് ആണെന്നും അദ്ദേഹം പറഞ്ഞു. മാക്സിമം ചെങ്ങന്നൂർ - തിരുവനന്തപുരം റൂട്ടില്‍ ആര്‍ആര്‍ടിഎസ് നടപ്പിൽ ആക്കാം. അതിന് അപ്പുറം വന്നാൽ, വേഗം കുറയ്ക്കേണ്ടി വരുമെന്നും ഇ ശ്രീധരൻ പറഞ്ഞു. 

What's Your Reaction?

like

dislike

love

funny

angry

sad

wow