ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാൻ, ചൈന സന്ദർശനത്തിനായി ഇന്ന് യാത്ര തിരിക്കും. തീരുവയിൽ ഇന്ത്യ അമേരിക്ക ഭിന്നത രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് മോദിയുടെ സന്ദർശനം. ഏഴു വര്‍ഷത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആദ്യ ജപ്പാന്‍ സന്ദര്‍ശനം ആണിത്.
പതിനഞ്ചാമത് ഇന്ത്യ-ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് സന്ദര്‍ശനം. രണ്ടു ദിവസം ജപ്പാനിൽ നടത്തുന്ന ചർച്ചകളിൽ വ്യാപാര രംഗത്തെ സഹകരണവും ജപ്പാനിലേക്കുള്ള കയറ്റുമതി കൂട്ടുന്ന വിഷയവും ചർച്ചയാവും.
ജാപ്പനീസ് പ്രധാനമന്ത്രി ഷിഗെരു ഇഷിബയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഉഭയകക്ഷി ചര്‍ച്ച നടത്തും. അമേരിക്കയുടെ പിഴച്ചുങ്കത്തെ നേരിടുന്നതിന്റെ ഭാഗമായി കൂടിയാണ് ഇന്ത്യ ജപ്പാനുമായുള്ള സൗഹൃദം കൂടുതല്‍ ദൃഢമാക്കുന്നതെന്ന റിപ്പോർട്ടും പുറത്തുവരുന്നുണ്ട്. ജപ്പാനിലേക്കും ചൈനയിലേക്കുമുള്ള സന്ദർശനങ്ങൾ ദേശീയ താൽപ്പര്യങ്ങൾക്ക് മുൻഗണന നൽകുന്നതാണെന്നും മോദി പറഞ്ഞു.