തിരുവനന്തപുരത്തിന്‍റെ വികസനരേഖ പ്രഖ്യാപിക്കാൻ പ്രധാനമന്ത്രിയെത്തുന്നു; ജനുവരിയിൽ നിർണായക സന്ദർശനം
ജനുവരി അവസാനത്തോടെയാകും പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തുക
ന്യൂഡൽഹി: തിരുവനന്തപുരം കോർപറേഷന്റെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള 'വികസിത അനന്തപുരി' വികസന രേഖ പ്രഖ്യാപിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉടൻ തലസ്ഥാനത്തെത്തും. ബിജെപി ഭരണത്തിലേറുന്ന കോർപറേഷന്റെ ഭാവി പ്രവർത്തനങ്ങൾക്കും വികസന പദ്ധതികൾക്കും കരുത്തുപകരാനാണ് പ്രധാനമന്ത്രിയുടെ ഈ സന്ദർശനം.
ജനുവരി അവസാനത്തോടെയാകും പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തുക. കോർപറേഷൻ ഭരണസമിതി തയ്യാറാക്കിയ വികസന രേഖ അദ്ദേഹം ഔദ്യോഗികമായി പ്രകാശനം ചെയ്യും. മേയർ ഉൾപ്പെടെയുള്ള പുതിയ കൗൺസിലർമാരുമായി അദ്ദേഹം നേരിട്ട് സംവദിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
കേരളത്തിന് പുറമെ തമിഴ്‌നാട്ടിലും പ്രധാനമന്ത്രി സന്ദർശനം നടത്തുന്നുണ്ട്. പുതുക്കോട്ടയിൽ വെച്ച് നടക്കുന്ന തമിഴ്‌നാട് ബി.ജെ.പി അധ്യക്ഷൻ നൈനാർ നാഗേന്ദ്രന്റെ സംസ്ഥാന പര്യടന സമാപന സമ്മേളനത്തിൽ അദ്ദേഹം പങ്കെടുക്കും. തിരുവനന്തപുരം കോർപറേഷനെ ഒരു മോഡൽ നഗരമാക്കി മാറ്റാനുള്ള കേന്ദ്ര സർക്കാരിന്റെ പ്രത്യേക താല്പര്യമാണ് പ്രധാനമന്ത്രിയുടെ ഈ സന്ദർശനത്തിലൂടെ വ്യക്തമാകുന്നത്.
What's Your Reaction?

