ഫെബ്രുവരിയിലെ റേഷൻ വിതരണം മാർച്ച് മൂന്ന് വരെ നീട്ടി

മാർച്ച് അഞ്ച് മുതൽ ഈ മാസത്തെ റേഷൻ വിതരണം ആരംഭിക്കും.

Feb 28, 2025 - 19:24
Feb 28, 2025 - 19:25
 0  3
ഫെബ്രുവരിയിലെ റേഷൻ വിതരണം മാർച്ച് മൂന്ന് വരെ നീട്ടി

തിരുവനന്തപുരം: ഫെബ്രുവരി മാസത്തെ റേഷൻ വിതരണം മാർച്ച് മൂന്ന് വരെ നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. മാർച്ച് നാലിന് മാസാന്ത്യ കണക്കെടുപ്പുമായി ബന്ധപ്പെട്ട് റേഷൻ വ്യാപാരികൾക്ക് അവധി ആയിരിക്കും. മാർച്ച് അഞ്ച് മുതൽ ഈ മാസത്തെ റേഷൻ വിതരണം ആരംഭിക്കും.

സംസ്ഥാനത്ത്  ഫെബ്രുവരി 28 വൈകിട്ട് 5.30 വരെ 77 ശതമാനം കാർഡ് ഉടമകൾ റേഷൻ കൈപ്പറ്റിയിട്ടുണ്ട്. വെള്ളിയാഴ്ച മാത്രം 5,07,660 കാർഡ് ഉടമകൾ റേഷൻ വാങ്ങി. ഫെബ്രുവരിയിൽ റേഷൻ കൈപ്പറ്റാനുള്ള എല്ലാ റേഷൻ കാർഡ് ഉടമകളും മാർച്ച് മൂന്നിനകം വിഹിതം കൈപ്പറ്റണമെന്ന് മന്ത്രി അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow