മുഖ്യമന്ത്രിയുടെ ചിത്രം എ.ഐ നിർമിതം; പ്രചാരണം തള്ളി എം.വി. ഗോവിന്ദൻ

മുഖ്യമന്ത്രിയുടെ ചെവിയിൽ പിടിക്കുന്ന തരത്തിൽ പ്രചരിക്കുന്ന ചിത്രം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിച്ച് നിർമിച്ചതാണെന്ന് എം.വി. ഗോവിന്ദന്‍

Dec 25, 2025 - 21:04
Dec 25, 2025 - 21:04
 0
മുഖ്യമന്ത്രിയുടെ ചിത്രം എ.ഐ നിർമിതം; പ്രചാരണം തള്ളി എം.വി. ഗോവിന്ദൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും ആര്‍.എസ്.എസ് നേതാവും തമ്മിൽ കൂടിക്കാഴ്ച നടത്തിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഇതുമായി ബന്ധപ്പെട്ട് പുറത്തുവന്ന ചിത്രങ്ങൾ വ്യാജമാണെന്നും അദ്ദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ ചെവിയിൽ പിടിക്കുന്ന തരത്തിൽ പ്രചരിക്കുന്ന ചിത്രം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിച്ച് നിർമിച്ചതാണ്. കോൺഗ്രസ് നേതാവ് എൻ. സുബ്രഹ്മണ്യൻ പങ്കുവെച്ച ഈ വ്യാജ ചിത്രം ഉപയോഗിച്ചാണ് അടൂർ പ്രകാശ് എംപി ഉൾപ്പെടെയുള്ളവർ ആരോപണം ഉന്നയിക്കുന്നത്.

ഒരു പൊതുപരിപാടിക്കിടെ നടന്നുപോകുമ്പോൾ എടുത്ത ചിത്രമാണ് മറ്റൊന്ന്. ഇതിന്റെ പൂർണ്ണരൂപം പുറത്തുവരുമ്പോൾ യാഥാർത്ഥ്യം വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയും ഉണ്ണികൃഷ്ണൻ പോറ്റിയും തമ്മിൽ യാതൊരുവിധ ഔദ്യോഗിക കൂടിക്കാഴ്ചയും നടത്തിയിട്ടില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് ഉറപ്പിച്ചു പറഞ്ഞു.

നടിയെ ആക്രമിച്ച കേസിലെ പ്രതികളുമായി സോണിയാ ഗാന്ധി കൂടിക്കാഴ്ച നടത്തിയെന്ന വാർത്തയിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് കോൺഗ്രസ് ഇത്തരം വ്യാജ പ്രചാരണങ്ങൾ നടത്തുന്നതെന്ന് എം.വി. ഗോവിന്ദൻ ആരോപിച്ചു. സോണിയാ ഗാന്ധിയും പ്രതികളും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ആരാണ് സൗകര്യം ചെയ്തതെന്ന് വ്യക്തമാക്കണം. അവർ തമ്മിൽ എന്താണ് സംസാരിച്ചതെന്ന് പൊതുസമൂഹത്തോട് പറയാൻ കോൺഗ്രസ് തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

What's Your Reaction?

like

dislike

love

funny

angry

sad

wow