ഇസ്‌ലാമാബാദ്: ജെയ്ഷെ മുഹമ്മദ് കമാൻഡറെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഗസ്‌വ-ഇ-ഹിന്ദ് സിദ്ധാന്തത്തിന്റെ വക്താവായ മൗലാന അബ്ദുൾ അസീസ് എസ്സാറിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
പാകിസ്ഥാനിലെ ബഹവൽപൂരിൽ ഇന്നലെയാണ് ഇയാളെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിത്. മരണകാരണം സംബന്ധിച്ച് വ‍്യക്തതയില്ല. ഇയാൾ ഇന്ത്യയെ കഷണങ്ങളാക്കുമെന്ന് പതിവായി ഭീഷണിപ്പെടുത്തുകയും 'കാഫിറുകളെ'തുടച്ചുനീക്കുമെന്ന് പറയുകയും ചെയ്തിരുന്നു. മാത്രമല്ല ഇന്ത‍്യയിൽ നിരവധി ഭീകരാക്രമണങ്ങൾക്ക് നേതൃത്വം വഹിച്ച വ്യക്തിയാണ് എസാർ.