വിമാനത്തിൽ യാത്രക്കാരനുമേൽ മൂത്രമൊഴിച്ച് സഹയാത്രികന്റെ ക്രൂരത

ഡല്‍ഹി-ബാങ്കോക്ക്  AI 2336 വിമാനയാത്രയ്ക്കിടെയാണ് സംഭവമുണ്ടായത്

Apr 9, 2025 - 18:35
Apr 9, 2025 - 18:52
 0  15
വിമാനത്തിൽ യാത്രക്കാരനുമേൽ മൂത്രമൊഴിച്ച് സഹയാത്രികന്റെ ക്രൂരത

ന്യൂഡല്‍ഹി: എയർ ഇന്ത്യ വിമാനത്തിൽ യാത്രക്കാരന് നേരെ അതിക്രമം. യാത്രക്കാരനു മേൽ സഹയാത്രികൻ മൂത്രമൊഴിച്ചതായി പരാതി. ഡല്‍ഹി-ബാങ്കോക്ക്  AI 2336 വിമാനയാത്രയ്ക്കിടെയാണ് സംഭവമുണ്ടായത്.

പലതവണ യാത്രക്കാരന് മുന്നറിയിപ്പ് നൽകിയെങ്കിലും ചെവിക്കൊണ്ടില്ലെന്ന് ജീവനക്കാർ പറഞ്ഞു. വിഷയം പരിശോധിക്കാനും നടപടിയെടുക്കാനും സ്റ്റാൻഡിങ് കമ്മിറ്റി വിളിച്ചു കൂട്ടുമെന്ന് എയർ ഇന്ത്യ അറിയിച്ചു. 

അതേസമയം വിഷയത്തില്‍ പാലിക്കേണ്ട എല്ലാ നടപടിക്രമങ്ങളും പാലിച്ചതായി എയർ ഇന്ത്യ അധികൃതർ വ്യക്തമാക്കി. വിഷയം ഡിജിസിഎയുടെ ശ്രദ്ധയിൽപ്പെടുത്തിയതായും അധികൃതര്‍ അറിയിച്ചു. 

What's Your Reaction?

like

dislike

love

funny

angry

sad

wow