സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരു മരണം കൂടി, ഒന്നരമാസത്തിനിടെ മരിച്ചത് 15 ആയി
കഴിഞ്ഞ ദിവസം ഇതേ ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന കൊല്ലം സ്വദേശിയായ ഒരു കശുവണ്ടി തൊഴിലാളിയായ സ്ത്രീയും മരിച്ചിരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരാൾ കൂടി മരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കൊല്ലം സ്വദേശിയാണ് മരിച്ചത്. ഇതോടെ, ഈ മാസം രോഗം ബാധിച്ച് മരിക്കുന്നവരുടെ എണ്ണം നാലായി. കഴിഞ്ഞ ദിവസം ഇതേ ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന കൊല്ലം സ്വദേശിയായ ഒരു കശുവണ്ടി തൊഴിലാളിയായ സ്ത്രീയും മരിച്ചിരുന്നു.
സംസ്ഥാനത്ത് നിലവിൽ പത്തിലേറെ ആളുകൾ രോഗം ബാധിച്ച് ചികിത്സയിലാണ്. കൂടാതെ, കഴിഞ്ഞ ഒന്നര മാസത്തിനിടെ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 15 ആയി ഉയർന്നതായും റിപ്പോർട്ടുണ്ട്.
What's Your Reaction?






