ജനല്‍ തകര്‍ത്ത് വീടിനകത്തേക്ക് കടന്നു, വാൽപ്പാറയിൽ മൂന്ന് വയസുകാരിക്കും മുത്തശ്ശിക്കും ദാരുണാന്ത്യം

ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം

Oct 13, 2025 - 10:09
Oct 13, 2025 - 10:09
 0
ജനല്‍ തകര്‍ത്ത് വീടിനകത്തേക്ക് കടന്നു, വാൽപ്പാറയിൽ മൂന്ന് വയസുകാരിക്കും മുത്തശ്ശിക്കും ദാരുണാന്ത്യം

വാൽപ്പാറ: വാൽപ്പാറയ്ക്ക് സമീപം കാട്ടാനയുടെ ആക്രമണത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം. വാട്ടർഫാൾ എസ്റ്റേറ്റിനോട് ചേർന്നുള്ള ഉമ്മാണ്ടിമുടക്ക് എസ്റ്റേറ്റ് പാടിയിൽ താമസിക്കുന്ന അസാല (54), ഇവരുടെ മൂന്ന് വയസ്സുള്ള കൊച്ചുമകൾ ഹേമശ്രീ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം.

കാട്ടാന ഇവർ താമസിച്ചിരുന്ന പാടിയുടെ ജനൽ തകർത്ത ശേഷം അകത്തേക്ക് കടന്നു. തുടർന്ന് വീടിനുള്ളിൽ വെച്ച് രണ്ടുപേരെയും ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തെ തുടർന്ന് പ്രദേശവാസികൾ ഭീതിയിലാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow