നവീൻ ബാബുവിൻറെ മരണം; 400 പേജ് കുറ്റപത്രത്തിൽ ഏക പ്രതി പി.പി ദിവ്യ

ദിവ്യയുടെ പ്രസംഗം, എ.ഡി.എം ജീവനൊടുക്കാൻ പ്രേരണയായെന്നാണ് കുറ്റപത്രം വിശദമാക്കുന്നത്.

Mar 29, 2025 - 14:01
Mar 29, 2025 - 16:39
 0  18
നവീൻ ബാബുവിൻറെ മരണം; 400 പേജ് കുറ്റപത്രത്തിൽ ഏക പ്രതി പി.പി ദിവ്യ

കണ്ണൂർ: എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തിലെ ആത്മഹത്യാ പ്രേരണ കേസിൽ കുറ്റപത്രം ഇന്ന് നൽകും. പി.പി ദിവ്യയാണ് കേസിലെ ഏക പ്രതി. ദിവ്യയുടെ പ്രസംഗം, എ.ഡി.എം ജീവനൊടുക്കാൻ പ്രേരണയായെന്നാണ് കുറ്റപത്രം വിശദമാക്കുന്നത്.

നവീൻ ബാബുവിനെ അപമാനിക്കാൻ പി.പി ദിവ്യ ആസൂത്രണം നടത്തിയെന്നും യാത്രയയപ്പ് യോഗത്തിലേയ്ക്ക് ക്ഷണമില്ലാതെ പോയത് എ.ഡി.എമ്മിനെ അപമാനിക്കാൻ ലക്ഷ്യമിട്ടായിരുന്നുവെന്നും കുറ്റപത്രം വിശദമാക്കുന്നു. 

വീഡിയോ ചിത്രീകരിക്കാൻ പ്രാദേശിക ചാനലിനെ ഏർപ്പാടാക്കിയത് ദിവ്യ ആണെന്നും സ്വന്തം ഫോണിൽ നിന്ന് ദിവ്യ പ്രസംഗ ദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്നും കണ്ടെത്തലുണ്ട്.

നവീൻ ബാബുവിന്റെ ആത്മഹത്യാ കുറിപ്പോ മറ്റ് കാരണങ്ങളോ കണ്ടെത്താനായിട്ടില്ല. കണ്ണൂർ ജൂഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം നൽകുന്നത്. 82 സാക്ഷികളാണ് കേസിലുള്ളത്. നാനൂറോളം പേജുകളാണ് കുറ്റപത്രത്തിനുള്ളത്. 

What's Your Reaction?

like

dislike

love

funny

angry

sad

wow