സര്‍വീസില്‍ നിന്ന് വിരമിക്കുന്നത് മാര്‍ച്ച് 31 ന്; തിരുവനന്തപുരത്ത് എസ്.ഐ. തൂങ്ങിമരിച്ച നിലയില്‍

മാർച്ച് 31ന് സര്‍വീസില്‍നിന്നു വിരമിക്കാനിരിക്കുകയായിരുന്നു റാഫി.

Mar 29, 2025 - 13:28
Mar 29, 2025 - 18:21
 0  29
സര്‍വീസില്‍ നിന്ന് വിരമിക്കുന്നത് മാര്‍ച്ച് 31 ന്; തിരുവനന്തപുരത്ത് എസ്.ഐ. തൂങ്ങിമരിച്ച നിലയില്‍

തിരുവനന്തപുരം: ചിറയിന്‍കീഴില്‍ എസ്‌.ഐ.യെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. എ.ആര്‍ കാംപിലെ എസ്‌.ഐ റാഫി (56) ആണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ അഴൂരിലെ ഒഴിഞ്ഞുകിടക്കുന്ന കുടുംബവീട്ടിലാണ് റാഫിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മാർച്ച് 31ന് സര്‍വീസില്‍ നിന്ന് വിരമിക്കാനിരിക്കുകയായിരുന്നു റാഫി. ഭാര്യയും രണ്ടു മക്കളുമുണ്ട്. 

തൈക്കാട് മേട്ടുക്കടയിലാണ് റാഫിയും കുടുംബവും താമസിക്കുന്നത്. ഇന്നലെ വൈകിട്ട് അഴൂരിലെ കുടുംബവീട്ടില്‍ പോയിവരാമെന്നു പറഞ്ഞാണ് റാഫി പോയത്. ഇന്നു പുലര്‍ച്ചെ അയല്‍വാസികളാണ് റാഫിയുടെ മൃതദേഹം കണ്ടത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

റാഫിക്ക് സാമ്പത്തിക ബാധ്യതയുണ്ടായിരുന്നെന്നാണ് വിവരം. പോലീസ് സൊസൈറ്റിയിൽ നിന്ന് എടുത്ത വായ്പ തിരിച്ചടച്ചിരുന്നില്ല. ഇതിൽ ജാമ്യക്കാരിൽ നിന്നു പണം തിരികെ പിടിക്കാനുള്ള നടപടി ആരംഭിച്ചിരുന്നെന്നും പറയപ്പെടുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow