ഡൽഹി: പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളിൽ ഇന്ന് മോക് ഡ്രില്‍. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻറെ നിർദേശ പ്രകാരമുള്ള മോക് ഡ്രിൽ വൈകുന്നേരം അഞ്ച് മണിക്കാണ് നടത്തുന്നത്. 'ഓപ്പറേഷന്‍ ഷീല്‍ഡ്' എന്ന പേരിലാണ് വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും സിവില്‍ ഡിഫന്‍സ് മോക് ഡ്രില്‍ നടത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്.
ജമ്മു കശ്മീര്‍ മുതല്‍ ഗുജറാത്ത് വരെയും ഹരിയാനയും ചണ്ഡിഗഡും മോക് ഡ്രില്ലിന്‍റെ ഭാഗമാകും. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സമീപകാല സംഘർഷങ്ങളുടെ വെളിച്ചത്തിൽ തയ്യാറെടുപ്പ് ശക്തിപ്പെടുത്തുന്നതിനാണ് മോക് ഡ്രിൽ നടക്കുന്നത്.
ശത്രുപക്ഷത്തുനിന്നും ആക്രമണം ഉണ്ടാകുകയാണെങ്കില്‍ എന്തൊക്കെ മുന്‍കരുതലുകള്‍ സ്വീകരിക്കണം എന്ന സര്‍ക്കാരിന്റെ സിവില്‍ ഡിഫന്‍സ് തയ്യാറെടുപ്പുകളുടെ ഭാഗമാണ് 'ഓപ്പറേഷന്‍ ഷീല്‍ഡ്'. ബ്ലാക് ഔട്ടും അപായ സൈറണ്‍ മുഴക്കുന്നതുമടക്കം മോക് ഡ്രില്ലിന്‍റെ ഭാഗമായി ഉണ്ടാകും.