മലപ്പുറം: വി ഡി സതീശന്‍ നയിക്കുമ്പോള്‍ യുഡിഎഫിലേക്ക് ഇല്ലെന്ന് വ്യക്തമാക്കി പി വി അന്‍വര്‍. ഇന്ന് നടത്തിയ വാർത്താസമ്മേളനത്തിലാണ് പി വി അൻവർ ഇക്കാര്യം പറഞ്ഞത്. താനെന്തും അംഗീകരിക്കുമെന്ന് പറഞ്ഞതാണെന്നും പക്ഷേ വിശ്വാസത നഷ്ടപ്പെട്ടവെന്നും അന്‍വര്‍ പറഞ്ഞു.
പി വി അന്‍വറിനെ മാറ്റിനിര്‍ത്തിയാലും നിലമ്പൂരില്‍ ജയിക്കുമെന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. സതീശന്‍ നയിക്കുന്ന യു ഡി എഫിലേക്ക് ഇനി താനില്ലെന്നും അന്‍വര്‍ പറഞ്ഞു. കൂടാതെ താന്‍ നിലമ്പൂരില്‍ മത്സരിക്കാനില്ലെന്നും അന്‍വര്‍ പറഞ്ഞു.
തെരഞ്ഞെടുപ്പിൽ മത്സരിക്കാന്‍ ആഗ്രഹമുണ്ടെങ്കിലും തന്‍റെ കൈയിൽ പണമില്ലെന്നാണ് അദ്ദേഹം പറയുന്നത്. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കോടികൾ വേണം. തന്റെ കയ്യിൽ പണമില്ലെന്നും താൻ സാമ്പത്തികമായി തകർന്നത് ജനങ്ങൾക്കുവേണ്ടി സംസാരിച്ചതിനാലാണെന്നും അൻവർ കൂട്ടിച്ചേർത്തു.
എല്ലാവരും കൂടി ചവിട്ടി മൂലയ്ക്ക് ഇരുത്തിയെന്നും അൻവർ ആരോപിച്ചു.യുഡിഎഫിലെ ചില നേതാക്കള്‍ തനിക്കെതിരെ പ്രവര്‍ത്തിക്കുന്നു. യുഡിഎഫ് ഭയക്കുന്ന അധികപ്രസംഗം ഇനിയും തുടരുമെന്നും അന്‍വര്‍ വ്യക്തമാക്കി.