ബിഷപ്പുമാരേക്കുറിച്ചുള്ള ധാരണ തെറ്റിക്കരുത്; മന്ത്രി എ കെ ശശീന്ദ്രൻ

രാജിവെച്ചാൽ ഉയർന്നുവന്ന പ്രശ്നം തീരുമോയെന്നും എ കെ ശശീന്ദ്രൻ

Feb 13, 2025 - 11:25
Feb 13, 2025 - 11:29
 0  5
ബിഷപ്പുമാരേക്കുറിച്ചുള്ള ധാരണ തെറ്റിക്കരുത്; മന്ത്രി എ കെ ശശീന്ദ്രൻ

തിരുവനന്തപുരം:  താമരശ്ശേരി, കാഞ്ഞിരപ്പള്ളി രൂപത ബിഷപ്പുമാർക്ക് മറുപടിയുമായി വനംമന്ത്രി എ കെ ശശീന്ദ്രൻ.  എൻസിപി  അധ്യക്ഷ സ്ഥാനത്തേക്ക് ആര് വന്നാലും  പിന്തുണയ്ക്കുമെന്ന് മന്ത്രി പറഞ്ഞു. രാജിവെക്കണം എന്നു പറയുന്നത് ഒരു രാഷ്ട്രീയ ആവശ്യമാണ്.  ബിഷപ്പുയർത്തിയത് അങ്ങനെയാണോ എന്ന് സംശയമുണ്ടെന്നും മന്ത്രി പറഞ്ഞു. രാജിവെച്ചാൽ ഉയർന്നുവന്ന പ്രശ്നം തീരുമോയെന്നും എ കെ ശശീന്ദ്രൻ ചോദിക്കുന്നു. 

എൻസിപി അധ്യക്ഷ സ്ഥാനത്തേക്ക് ആരും അയോഗ്യരല്ലെന്നും എല്ലാവർക്കും ഓരോ കഴിവുകളുണ്ടെന്നും മന്ത്രി പറഞ്ഞു.  പുതിയ അധ്യക്ഷന്റെ കാര്യത്തിൽ ഒരു അനിശ്ചിതത്വം ഉണ്ടാകില്ലെന്നും എ കെ ശശീന്ദ്രൻ വിശദമാക്കി. ബിഷപ്പുമാരായ മാർ ജോസ് പുളിക്കൽ, മാർ റെമീജിയോസ് ഇഞ്ചനാനിയിൽ എന്നിവരാണ് സർക്കാരിനെതിരെ വിമർശനവുമായി രംഗത്തെത്തിയത്.

What's Your Reaction?

like

dislike

love

funny

angry

sad

wow