കോഴിക്കോട് സ്വകാര്യ ബസ് മറിഞ്ഞ് വൻ അപകടം; നിരവധി പേർക്ക് പരിക്ക്

കോഴിക്കോട് നിന്നും മാവൂർ ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകര്യ ബസാണ് മറിഞ്ഞത്.

Feb 4, 2025 - 20:11
Feb 4, 2025 - 20:12
 0  7
കോഴിക്കോട് സ്വകാര്യ ബസ് മറിഞ്ഞ് വൻ അപകടം; നിരവധി പേർക്ക് പരിക്ക്

കോഴിക്കോട്: കോഴിക്കോട് നഗരമധ്യത്തിൽ സ്വകാര്യ ബസ് മറിഞ്ഞ് വൻ അപകടം. അപകടത്തിൽ 50 ഓളം പേർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോർട്ട്. സ്കൂൾ കുട്ടികളടക്കം നിരവധി പേരാണ് ബസിൽ ഉണ്ടായിരുന്നത്. 

കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിന് സമീപത്ത് വൈകിട്ട് 4.15 ഓടെയാണ് അപകടം നടന്നത്. കോഴിക്കോട് നിന്നും മാവൂർ ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകര്യ ബസാണ് മറിഞ്ഞത്. അമിത വേഗതയിലെത്തിയ ബസ് ഒരു ബൈക്കിൽ ഇടിച്ച ശേഷം മറിയുകയായിരുന്നു. 

പരിക്കേറ്റവരെ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രി, മെഡിക്കൽ കോളേജ് എന്നിവിടങ്ങളില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചു. അരയിടത്ത്പാലം ഫ്ലൈ ഓവർ ഇറങ്ങി വരുന്ന സ്വകാര്യ ബസാണ് മറിഞ്ഞത്. പൊലീസും ഫയർ ഫോഴ്സും സ്ഥലത്തെത്തിയാണ്  രക്ഷാപ്രവർത്തനം നടത്തിയത്.

What's Your Reaction?

like

dislike

love

funny

angry

sad

wow