ആര്യാടൻ ഷൗക്കത്തിന്‍റെ സത്യപ്രതിജ്ഞ നാളെ

77,737 വോട്ടാണ് ആര്യാടൻ ഷൗക്കത്ത് നേടിയത്

Jun 26, 2025 - 10:18
Jun 26, 2025 - 10:18
 0  10
ആര്യാടൻ ഷൗക്കത്തിന്‍റെ സത്യപ്രതിജ്ഞ നാളെ
തിരുവനന്തപുരം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച ആര്യാടൻ ഷൗക്കത്ത് എംഎൽഎയായുള്ള സത്യപ്രതിജ്ഞ ചടങ്ങ് നാളെ നടക്കും. നാളെ വൈകിട്ട് 3.30ന് നിയമസഭാ മന്ദിരത്തിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ ന‌ടത്തുന്ന ചടങ്ങിൽ സ്പീക്കർ എ.എൻ. ഷംസീർ സത്യവാചകം ചൊല്ലിക്കൊടുക്കും.
 
11,077 വോട്ടുകൾക്ക് വിജയിച്ചാണ് യുഡിഎഫ് നിലമ്പൂർ മണ്ഡലം തിരിച്ചുപിടിച്ചത്. പി.വി. അൻവർ എംഎൽഎ സ്ഥാനം രാജിവച്ചതോ‌ടെയാണ് നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പ് നടന്നത്. 77,737 വോട്ടാണ് ആര്യാടൻ ഷൗക്കത്ത് നേടിയത്. എം.സ്വരാജിന് 66660 വോട്ടും, പി.വി.അൻവർ 19760 വോട്ടും, എൻഡിഎ സ്ഥാനാർഥി മോഹൻ ജോർജ് 8648 വോട്ടും നേടി. 

What's Your Reaction?

like

dislike

love

funny

angry

sad

wow