നെയ്യാറ്റിൻകരയിൽ ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു
ഞായറാഴ്ച രാവിലെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി. വ്ലാത്താങ്കര സ്വദേശി അൽമ (33) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് അൽമയുടെ ഭർത്താവും പിഎസ്‌സി പരിശീലന കേന്ദ്രത്തിലെ അധ്യാപകനുമായ വിഷ്ണുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച രാവിലെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.
അൽമയെ കൊലപ്പെടുത്തിയ ശേഷം വിഷ്ണു നേരെ സഹോദരന്റെ വീട്ടിലെത്തി വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് സഹോദരൻ വിവരമറിയിച്ചതനുസരിച്ച് പൊലീസ് സ്ഥലത്തെത്തുകയും വിഷ്ണുവിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഒൻപത് വർഷം മുൻപാണ് വിഷ്ണുവും അൽമയും വിവാഹിതരായത്. ഇവർക്ക് മക്കളില്ല. ദമ്പതികൾക്കിടയിലുണ്ടായിരുന്ന കുടുംബപ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.
പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. കൊലപാതകത്തിന് പിന്നിൽ മറ്റ് കാരണങ്ങളുണ്ടോയെന്ന് പൊലീസ് വിശദമായി അന്വേഷിച്ചുവരികയാണ്. അൽമയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി.
What's Your Reaction?