ഡൽഹി: ഡൽഹിയിൽ റെസിഡൻഷ്യൽ അപ്പാർട്ട്മെന്‍റിൽ വൻ തീപ്പിടിത്തം. ദ്വാരകയിലെ ഒരു കെട്ടിടത്തിന്റെ ആറാം നിലയിലാണ് തീപിടുത്തമുണ്ടായത്. പ്രാഥമിക അന്വേഷണത്തിൽ ആർക്കും പരുക്കേറ്റിട്ടില്ല.
ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു അപകടം. എട്ട് ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമത്തിലാണ്. ദ്വാരക സെക്ടർ -13 ലെ സബാദ് അപ്പാർട്ട്മെന്‍റ് എന്ന റെസിഡൻഷ്യൽ കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്.ചിലർ കുടുങ്ങിക്കിടക്കുന്നതായും വിവരമുണ്ട്.
ഇവരെ രക്ഷിക്കുന്നതിനായി അഗ്നിശമന സേന സ്കൈ ലിഫ്റ്റ് വിന്യസിച്ചിട്ടുണ്ട്. അപകടത്തിന്റെ കാരണം വ്യക്തമല്ല.