പാചകവാതക വില വീണ്ടും കൂട്ടി; വാണിജ്യ സിലിണ്ടറിന് 50 രൂപ വർധിച്ചു

ഗാർഹിക ആവശ്യങ്ങൾക്കുള്ള സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല

Feb 1, 2026 - 10:31
Feb 1, 2026 - 10:31
 0
പാചകവാതക വില വീണ്ടും കൂട്ടി; വാണിജ്യ സിലിണ്ടറിന് 50 രൂപ വർധിച്ചു

ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റ് അവതരിപ്പിക്കാനിരിക്കെ രാജ്യത്ത് വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറുകളുടെ വില വർധിപ്പിച്ചു. 19 കിലോ സിലിണ്ടറിന് 50 രൂപയാണ് എണ്ണക്കമ്പനികൾ വർധിപ്പിച്ചത്. അതേസമയം, ഗാർഹിക ആവശ്യങ്ങൾക്കുള്ള സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല.

വില വർധന പ്രാബല്യത്തിൽ വന്നതോടെ പ്രധാന നഗരങ്ങളിലെ 19 കിലോ വാണിജ്യ സിലിണ്ടർ നിരക്കുകൾ ഇപ്രകാരമാണ്, ഡൽഹി: 1740.50 രൂപ, കൊൽക്കത്ത: 1844.50 രൂപ, മുംബൈ: 1692.00 രൂപ, ചെന്നൈ: 1899.50 രൂപ. 

ജനുവരിയിൽ വാണിജ്യ സിലിണ്ടറിന് 111 രൂപ വർധിപ്പിച്ചിരുന്നു. തൊട്ടുപിന്നാലെയാണ് ഇപ്പോൾ വീണ്ടും 50 രൂപ കൂട്ടിയിരിക്കുന്നത്. ഇത് ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, മറ്റ് ചെറുകിട ഭക്ഷണശാലകൾ എന്നിവയുടെ പ്രവർത്തനച്ചെലവ് വർധിപ്പിക്കും.

വീടുകളിൽ ഉപയോഗിക്കുന്ന സിലിണ്ടർ വിലയിൽ മാറ്റമില്ല. 2025 ഏപ്രിലിലാണ് ഇതിന് മുൻപ് ഗാർഹിക സിലിണ്ടർ വില പരിഷ്കരിച്ചത്. പാചകവാതക വില കൂട്ടിയപ്പോൾ തന്നെ വ്യോമയാന ഇന്ധനത്തിന്റെ (ATF) വിലയിൽ നേരിയ കുറവ് വരുത്തിയിട്ടുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow