ഡൽഹി: ഡൽഹിയിൽ കെട്ടിടം തകർന്ന് വീണ് നാല് പേർക്ക് ദാരുണാന്ത്യം. ഡൽഹിയിലെ മുസ്തഫാബാദിലാണ് സംഭവം. ഒരു കുടുംബത്തിലെ മൂന്ന് കുട്ടികൾ ഉൾപ്പെടെ നാല് പേരാണ് മരിച്ചതെന്നാണ് വിവരം. ഇന്ന് പലർച്ചെ 2:30 നും മൂന്ന് മണിക്കും ഇടയിലാണ് അപകടം നടന്നത്.
പത്ത് പേരെ രക്ഷപ്പെടുത്തി. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. അവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങികിടക്കുന്നതായിട്ടാണ് വിവരം. ദേശീയ ദുരന്ത നിവാരണ സേന, ഫയർ ഫോഴ്സ്, തുടങ്ങിയവർ ചേർന്ന് സംഭവ സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. തകർന്ന് വീണതിന്റെ കാരണം വ്യക്തമല്ല.