തിരുവനന്തപുരം: റെക്കോഡ് നേട്ടവുമായി കെഎസ്ആര്‍ടിസി. ഇന്നലെ മാത്രം 10.19 കോടി രൂപയുടെ കളക്ഷനാണ് കെഎസ്ആർടിസി നേടിയത്. ഒറ്റ ദിവസം ഇത്രയും കളക്ഷൻ ആദ്യമാണ്.
ഓണം കഴിഞ്ഞ് കേരളത്തിൽ നിന്നും കേരളത്തിലേക്കും കേരളത്തിനകത്തും യാത്രികരുടെ എണ്ണം വർധിച്ചതാണ് ചരിത്ര ഈ നേട്ടത്തിന് പിന്നിൽ. ഈ ഓണക്കാലത്താണ് ഇത്രയും മികച്ച കളക്ഷൻ നേടാൻ കെഎസ്ആര്‍ടിസിയ്ക്ക് കഴിഞ്ഞത്.