എറണാകുളം: കൊച്ചിയുടെ പുറങ്കടലിൽ കപ്പൽ മുങ്ങിയ സംഭവത്തിൽ സംസ്ഥാന സർക്കാർ ആവശ്യപ്പെട്ട നഷ്ടപരിഹാരത്തുക നൽകുക പ്രായോഗികമല്ലെന്ന് എം എസ് സി കമ്പനി. 9,531 കോടി രൂപ കെട്ടിവയ്ക്കാനാവില്ലെന്ന് കമ്പനി ഹൈക്കോടതിയെ അറിയിച്ചു.
ഇത് സംബന്ധിച്ച അഡ്മിറാലിറ്റി സ്യൂട്ട് പരിഗണിച്ചപ്പോഴാണ് ഇത്രയും തുക നഷ്ടപരിഹാരമായി നൽകാനാകില്ലെന്ന് കപ്പൽ കമ്പനി അറിയിച്ചത്.അങ്ങനെയെങ്കില്‍ കെട്ടിവയ്ക്കാനാവുന്ന തുക എത്രയെന്ന് അറിയിക്കാന്‍ കോടതി കപ്പല്‍ കമ്പനിക്ക് നിര്‍ദ്ദേശം നല്‍കി.
പ്ലാസ്റ്റിക് മാലിന്യം തീരത്തടിഞ്ഞത് മാത്രമാണ് പരിസ്ഥിതി പ്രശ്‌നമെന്നാണ് കമ്പനിയുടെ വാദം. അതേസമയം എം എസ് സിയുടെ അകിറ്റെറ്റ കപ്പലിനെ അറസ്റ്റ് ചെയ്ത നടപടി ഒഴിവാക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. ഇപ്പോൾ വിഴിഞ്ഞം തുറമുഖത്തുളള കപ്പലിന്‍റെ അറസ്റ്റ് തുടരുമെന്ന് സിംഗിൾ ബെഞ്ച് അറിയിച്ചു.