അറസ്റ്റിലായ സംവിധായകൻ സനൽകുമാര്‍ ശശിധരന് ജാമ്യം

സ്വന്തം ജാമ്യത്തിലാണ് സനൽകുമാര്‍ ശശിധരനെ വിട്ടത്

Sep 9, 2025 - 11:46
Sep 9, 2025 - 11:46
 0
അറസ്റ്റിലായ സംവിധായകൻ സനൽകുമാര്‍ ശശിധരന് ജാമ്യം
കൊച്ചി: സംവിധായകൻ സനൽകുമാർ ശശിധരന് ജാമ്യം. സ്ത്രീത്വത്തെ അപമാനിച്ചെന്ന നടിയുടെ പരാതിയിലാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ഇന്നലെ രാത്രി മുബൈയിൽ നിന്ന് കൊച്ചിയിലെത്തിച്ച സനൽകുമാര്‍ ശശിധരന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയശേഷം പോലീസ് മജിസ്ട്രേറ്റിന്‍റെ വീട്ടിൽ ഹാജരാക്കുകയായിരുന്നു. 
 
സ്വന്തം ജാമ്യത്തിലാണ് സനൽകുമാര്‍ ശശിധരനെ വിട്ടത്.  കഴിഞ്ഞ ദിവസമാണ് സനൽകുമാറിനെ മുംബൈയിൽ നിന്ന് എളമക്കര എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിൽ എടുത്തത്. സ്ത്രീത്വത്തെ അപമാനിക്കൽ, അപവാദ പ്രചാരണം നടത്തൽ, വ്യാജശബ്ദസന്ദേശം പ്രചരിപ്പിക്കൽ തുടങ്ങിയ പരാതികളാണ് സംവിധായകനെതിരെ നടി നൽകിയിട്ടുള്ളത്.

What's Your Reaction?

like

dislike

love

funny

angry

sad

wow