ജെറുസലേം: ഓസ്‌കാർ പുരസ്‌കാര ജേതാവായ പലസ്തീൻ സംവിധായകനെ അറസ്റ്റ് ചെയ്ത് ഇസ്രയേൽ. ഓസ്കാർ പുരസ്കാരം നേടിയ "നോ അദർ ലാൻഡ്" എന്ന ഡോക്യുമെന്‍ററിയുടെ പലസ്തീൻ സഹസംവിധായകന്‍ ഹംദാൻ ബല്ലാലിനെയാണ് അറസ്റ്റ് ചെയ്തത്.
ഇന്നലെ വെസ്റ്റ് ബാങ്കിൽ വെച്ചാണ് ഇസ്രായേൽ സൈന്യം അറസ്റ്റ് ചെയ്തത്. കുടിയേറ്റക്കാർ ആക്രമിച്ചതിനാണ് അറസ്റ്റ് ചെയ്തത് എന്നാണ് സഹസംവിധായകൻ യുവാൽ എബ്രഹാം പറയുന്നത്. വെസ്റ്റ് ബാങ്കിലെ ഗ്രാമങ്ങളുടെ മോശം അവസ്ഥയെ പറ്റി വിവരിക്കുന്ന ഡോക്യുമെന്ററിയാണ് 'നോ അദർ ലാൻഡ്. നാല് സംവിധായകർ ചേർന്നാണ് ഡോക്യുമെന്ററി സംവിധാനം ചെയ്തത്.