കളിക്കുന്നതിനിടയിൽ കുപ്പിയുടെ അടപ്പ് അബദ്ധത്തിൽ വിഴുങ്ങി; നാല് വയസുകാരന് ദാരുണാന്ത്യം
കളിച്ചുകൊണ്ടിരിക്കെ അബദ്ധത്തിൽ കുപ്പിയുടെ അടപ്പ് വിഴുങ്ങിയ കുട്ടി ഉടൻ തന്നെ കുഴഞ്ഞുവീഴുകയായിരുന്നു
തൃശൂര്‍: കളിക്കുന്നതിനിടയിൽ കുപ്പിയുടെ അടപ്പ് അബദ്ധത്തിൽ വിഴുങ്ങിയതിനെ തുടർന്ന് നാല് വയസുകാരന് ദാരുണാന്ത്യം. തൃശൂർ എരുമപ്പെട്ടി ആദൂർ കണ്ടേരി വളപ്പിൽ ഉമ്മർ - മുഫീദ ദമ്പതികളുടെ മകൻ മുഹമ്മദ് ഷഹൽ ആണ് മരിച്ചത്.
കളിച്ചുകൊണ്ടിരിക്കെ അബദ്ധത്തിൽ കുപ്പിയുടെ അടപ്പ് വിഴുങ്ങിയ കുട്ടി ഉടൻ തന്നെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് കുപ്പിയുടെ അടപ്പ് അന്നനാളത്തിൽ കുടുങ്ങിയതാണ് മരണകാരണമെന്ന് കണ്ടെത്തിയത്.
What's Your Reaction?

