കൊലക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി അമ്മയെയും മകനെയും വെട്ടിക്കൊലപ്പെടുത്തി
അയൽവാസിയായ ചെന്താമരയാണ് അയൽവാസികളെ കൊലപ്പെടുത്തിയത്.

പാലക്കാട്: പാലക്കാട് നെന്മാറയിൽ അമ്മയെയും മകനെയും വെട്ടിക്കൊലപ്പെടുത്തി. നെന്മാറ പോത്തുണ്ടി ബോയന്‍ കോളനിയിലാണ് സംഭവം. നെന്മാറ പോത്തുണ്ടി സ്വദേശി സുധാകരൻ (58), മാതാവ് മീനാക്ഷി എന്ന ലക്ഷ്മി (76) എന്നിവരാണ് മരിച്ചത്.
അയൽവാസിയായ ചെന്താമരയാണ് അയൽവാസികളെ കൊലപ്പെടുത്തിയത്. സുധാകരൻ്റെ ജേഷ്‌ഠൻ്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസിൽ ജയിലിൽ കഴിയുകയായിരുന്നു പ്രതി. ഇയാൾ ഈ അടുത്താണ് ജാമ്യത്തിൽ ഇറങ്ങിയത്. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പറയപ്പെടുന്നു. ഇന്ന് രാവിലെ 10 മണിക്കാണ് കൊലപാതകം നടന്നത്. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.
What's Your Reaction?






