സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു; ഇന്നത്തെ നിരക്ക് എത്ര?
ഒരു ഗ്രാമിന് 75 രൂപ കുറഞ്ഞ് 11,465 രൂപയായി
സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് തുടരുന്നു. വ്യാഴാഴ്ച പവന് 600 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണ്ണത്തിൻ്റെ വില 91,720 രൂപയായി. ഇന്നലെ 92,320 രൂപയായിരുന്നു വില. ഒരു ഗ്രാമിന് 75 രൂപ കുറഞ്ഞ് 11,465 രൂപയായി.
കഴിഞ്ഞ നാല് ദിവസത്തിനിടെ പവൻ സ്വർണത്തിന് ആകെ 5,640 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്.
ആഗോള വിപണിയിലെ മാറ്റങ്ങളാണ് സ്വർണവിലയിലെ ഈ തിരുത്തലിന് പ്രധാന കാരണം. അന്താരാഷ്ട്ര വിപണിയിൽ സ്പോട്ട് ഗോൾഡ് വില ട്രോയ് ഔൺസിന് 4,082.95 ഡോളർ നിലവാരത്തിലെത്തി. ഡോളർ സൂചികയിലുണ്ടായ നേരിയ മുന്നേറ്റം സ്വർണ്ണവിലയെ പ്രതികൂലമായി ബാധിച്ചു.
ചൈനീസ് സർക്കാരുമായി യു.എസ്. നടത്തിയ അനുകൂല വ്യാപാര കരാർ ചർച്ചകളും സ്വർണ്ണത്തിന് തിരിച്ചടിയായി. വൻതോതിലുള്ള നിക്ഷേപകർ ലാഭമെടുക്കുന്നതും സ്വർണ്ണ വിപണിയിലെ ഈ തിരുത്തലിന് (Correction) കാരണമായിട്ടുണ്ട്.
What's Your Reaction?

