വെറ്ററിനറി സര്‍ജന്‍ നിയമനം

വാക്ക്- ഇന്‍ ഇന്റര്‍വ്യൂ ഒക്ടോബർ  ഒമ്പത്  രാവിലെ 11 മുതല്‍ 12 വരെ  ജില്ലാ കോടതി പാലത്തിന് സമീപമുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ നടക്കും

Oct 7, 2025 - 20:57
Oct 7, 2025 - 20:57
 0
വെറ്ററിനറി സര്‍ജന്‍ നിയമനം

മൃഗസംരക്ഷണ വകുപ്പില്‍ ആലപ്പുഴ ജില്ലയിലെ വിവിധ ബ്ലോക്കുകളിൽ രാത്രികാല അടിയന്തിര മൃഗചികിത്സാ സേവനത്തിനായി വെറ്ററിനറി സര്‍ജന്‍ തസ്തികയില്‍ താൽക്കാലിക നിയമനം നടത്തും.

വാക്ക്- ഇന്‍ ഇന്റര്‍വ്യൂ ഒക്ടോബർ  ഒമ്പത്  രാവിലെ 11 മുതല്‍ 12 വരെ  ജില്ലാ കോടതി പാലത്തിന് സമീപമുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ നടക്കും.

വെറ്ററിനറി സയന്‍സിലെ ബിരുദം, കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ എന്നീ അവശ്യ യോഗ്യതകളോടൊപ്പം വെറ്ററിനറി  ഒബ്‌സ്ടെട്രിക്സ് ആന്‍ഡ് ഗൈനക്കോളജി, ക്ലിനിക്കല്‍ മെഡിസിന്‍, സര്‍ജറി എന്നിവയില്‍ ബിരുദാനന്തര ബിരുദം എന്നിവ വെറ്ററിനറി സര്‍ജനുള്ള അഭിലഷണീയ യോഗ്യതയാണ് . ഫോൺ: 0477-2252431 .

What's Your Reaction?

like

dislike

love

funny

angry

sad

wow