ഡോ. എ.പി.ജെ അബ്ദുൾ കലാം ഫൗണ്ടേഷന്റെയും മലബാർ ചാരിറ്റബിൾ ട്രസ്റ്റിന്റെയും നേതൃത്വത്തിൽ ഭവന നിർമ്മാണ ധനസഹായം വിതരണം ചെയ്തു

കലാം ഫൗണ്ടേഷൻ ചെയർമാൻ മനോജ്‌ മോഹൻ അധ്യക്ഷത വഹിച്ച ചടങ്ങ് കഴക്കൂട്ടം എം.എൽ.എ കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു

Feb 9, 2025 - 11:51
 0  7
ഡോ. എ.പി.ജെ അബ്ദുൾ കലാം ഫൗണ്ടേഷന്റെയും മലബാർ ചാരിറ്റബിൾ ട്രസ്റ്റിന്റെയും നേതൃത്വത്തിൽ ഭവന നിർമ്മാണ ധനസഹായം വിതരണം ചെയ്തു

കഴകൂട്ടം: ഡോ. എ.പി.ജെ അബ്ദുൾ കലാം ഫൗണ്ടേഷന്റെയും മലബാർ ചാരിറ്റബിൾ ട്രസ്റ്റിന്റെയും നേതൃത്വത്തിൽ മുപ്പതു കുടുംബങ്ങൾക്കുള്ള ഭവന നിർമ്മാണ ധനസഹായം ശനിയാഴ്ച വൈകിട്ട് വിതരണം ചെയ്തു.

കലാം ഫൗണ്ടേഷൻ ചെയർമാൻ മനോജ്‌ മോഹൻ അധ്യക്ഷത വഹിച്ച ചടങ്ങ് കഴക്കൂട്ടം എം.എൽ.എ കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ ജെഫേഴ്സൺ ഫ്രാൻസിസ് മുഖ്യാധിഥി ആയി. അബ്ദുൾ കലാം ഫൗണ്ടേഷൻ വൈസ് ചെയർമാൻ അലക്സ്‌ ജയിംസ് സ്വാഗതം പറഞ്ഞു.

മലബാർ ഗോൾഡ്&ഡയമണ്ട് ഷോറൂം ഹെഡ് സനിഷ്, കെ.പി.സി.സി മുൻ വൈസ് പ്രസിഡന്റ്‌ മൺവിള രാധാകൃഷ്ണൻ, സി.പി.ഐ(എം) കഴക്കൂട്ടം ഏരിയ കമ്മിറ്റി അംഗം പ്രശാന്ത്, മദർ തെരേസ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ ചാരിറ്റബിൾ ട്രസ്റ്റ്‌ പ്രസിഡന്റ്‌ ജിജി ജോസഫ്, മലബാർ ഗോൾഡ്&ഡയമണ്ട് ഏരിയ മാനേജർ ഗോപൻ, മലബാർ ഗോൾഡ് ചാരിറ്റി ഇൻ ചാർജ് അനിൽ കുമാർ ജഗ് ജീവ് റാം ഫൗണ്ടേഷൻ ചെയർമാൻ മനോൺ മണി, പുലരി കല കായിക സാംസ്‌കാരിക സമതി പ്രസിഡന്റ്‌ എസ്. കെ സുജി, ഡയറക്ടർ ബോർഡ്‌ മെമ്പർ ആറ്റിപ്ര കൈലാസ്, വ്യാപാരി വ്യവസായി കോൺഗ്രസ്‌ കഴക്കൂട്ടം നിയോജകമണ്ഡലം പ്രസിഡന്റ്‌ സജി ഇടവിള, ഹരിലാൽ, വിജയൻ തുടങ്ങിയവർ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow