ബസും ട്രക്കും കൂട്ടിയിടിച്ച് അപകടം; 41 മരണം
അപകടസ്ഥലത്ത് നിന്ന് 18 തലയോട്ടികൾ കണ്ടെടുത്തുവെന്ന് പോലീസ്

മെക്സിക്കോ: ബസും ട്രക്കും കൂട്ടിയിടിച്ച് വൻ അപകടം. മെക്സിക്കോയുടെ തെക്കൻ മേഖലയിലാണ് അപകടം നടന്നത്. ബസ് അപകടത്തിൽപ്പെട്ട് 41 പേർ കൊല്ലപ്പെട്ടു. ശനിയാഴ്ച രാവിലെ 48 പേരുമായി പോയ ബസ് ട്രക്കിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
38 യാത്രക്കാരും രണ്ട് ഡ്രൈവർമാരുമാണ് അപകടത്തിൽ മരിച്ചത്. അപകടത്തിന് പിന്നാലെ ബസിന് തീപിടിച്ചതാണ് മരണ സംഖ‍്യ ഇത്രയും ഉയരാൻ കാരണം. പ്രാദേശിക സമയം പുലർച്ചെ രണ്ട് മണിയോടെയാണ് അപകടമുണ്ടായത്.
യാത്രക്കാരിൽ മിക്കവരും തിരിച്ചറിയാനാവാത്ത രീതിയിൽ കത്തിനശിച്ചു. അപകടസ്ഥലത്ത് നിന്ന് 18 തലയോട്ടികൾ കണ്ടെടുത്തതായാണ് പൊലീസ് വിശദമാക്കുന്നത്. ടൂർസ് അകോസ്റ്റ എന്ന സ്ഥാപനത്തിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്.
What's Your Reaction?






