തിരുവനന്തപുരം: വികെ പ്രശാന്ത് എംഎൽഎ ഓഫീസ് ഒഴിയുന്നു. ബിജെപി നേതാവും കൗൺസിലറുമായ ആർ ശ്രീലേഖയുമായുള്ള തർക്കത്തിനൊടുവിലാണ് തീരുമാനം. ശാസ്തമംഗലത്തെ ഓഫീസാണ് എംഎൽഎ ഒഴിയുന്നത്.
മരുതംകുഴിയിലാണ് പുതിയ എംഎൽഎ ഓഫീസ്. കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുളള ഓഫീസില്‍ നിന്നാണ് മാറ്റം. വട്ടിയൂര്‍ക്കാവ് യൂത്ത് ബ്രിഗേഡ് കോഓപ്പറേറ്റീവ് സൊസൈറ്റി ഓഫീസിന്റെ സമീപത്തേക്കാണ് മാറുന്നത്. ഇവിടേക്ക് ഉടൻ തന്നെ പ്രവർത്തനം മാറ്റാനാണ് തീരുമാനം. തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി അധികാരമേറ്റതിന് പിന്നാലെയായിരുന്നു ഓഫീസ് കെട്ടിടവുമായി ബന്ധപ്പെട്ടുള്ള തർക്കം ഉടലെടുത്തത്.
എംഎൽഎ ആയ കാലം മുതൽ ഇവിടെയാണ് ഓഫീസ്. 300 സ്ക്വയർ ഫീറ്റ് ഓഫീസ് കെട്ടിടത്തിന് 832 രൂപയായിരുന്നു വാടക. അടുത്ത മാർച്ച് വരെ കെട്ടിടത്തിന് വാടക കരാർ കാലാവധിയുണ്ടെന്നിരിക്കെയാണ് കെട്ടിടം ഓഫീസ് ഒഴിയാൻ വികെ പ്രശാന്ത് തയാറായിരിക്കുന്നത്.