ഹാപ്പി ട്രിവാൻഡ്രം 2025; നിറഞ്ഞുനിന്ന് മാനവീയം വീഥി

"Where our city comes alive" എന്നതാണ് 'ഹാപ്പി ട്രിവാൻഡ്രം 2025' ന്‍റെ മുദ്രാവാക്യം

Dec 2, 2025 - 18:47
Dec 2, 2025 - 18:47
 0
ഹാപ്പി ട്രിവാൻഡ്രം 2025; നിറഞ്ഞുനിന്ന് മാനവീയം വീഥി

തിരുവനന്തപുരം: ഡിസ്ട്രിക്ട് അഡ്മിനിസ്ട്രേഷൻ, യങ് ഇന്ത്യന്‍സ്, ട്രിവാൻഡ്രം ഇന്റർനാഷണൽ സ്കൂൾ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'ഹാപ്പി ട്രിവാൻഡ്രം 2025' എന്ന ആഘോഷരാവ് നവംബർ 30-ന് നടന്നു. തിരുവനന്തപുരത്തിൻ്റെ പ്രധാന സാംസ്കാരിക വേദിയായ മാനവീയം വീഥിയിൽ വെച്ചാണ് നടന്നത്. ചടങ്ങിൽ ട്രിവാൻഡ്രം കളക്ടർ എം.എസ് അനുകുമാരി ഐ.എ.എസ്, അസിസ്റ്റന്റ്റ് കളക്ടർ ഡോക്ടർ ശിവശക്തിവേൽ സി ഐ.എ.എസ് എന്നിവർ പങ്കെടുത്തു.

നഗരത്തിന്റെ സാംസ്കാരിക-സാമൂഹിക നിറങ്ങളും ഒത്തുചേർത്ത് തിരുവനന്തപുരത്തെ സജീവ ആഘോഷ നഗരമായി മാറ്റുകയെന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ഈ പരിപാടി നഗരവാസികൾ ആവേശപൂർവ്വം ഏറ്റെടുത്തു. "Where our city comes alive" എന്നതാണ് 'ഹാപ്പി ട്രിവാൻഡ്രം 2025' ന്‍റെ മുദ്രാവാക്യം. പ്രവേശനം പൊതുജനങ്ങൾക്ക് പൂർണമായും സൗജന്യമായിരുന്നു.

വൈകുന്നേരം 5.30 മുതൽ രാത്രി 8.30 വരെ നടന്ന ഈ പരിപാടിയിൽ, ട്രിവാൻഡ്രം ഇൻ്റർനാഷണൽ സ്കൂളിലെ കുട്ടികൾ ഒരുക്കിയ നിരവധി കലാ-വിനോദ പരിപാടികൾ പ്രേക്ഷകരെ ആകർഷിച്ചു. റോക് ബാന്‍ഡ്, നൃത്ത പ്രകടനം, സംഗീത കൂട്ടായ്മ, തെരുവ് തിയേറ്റർ, ആർട്ട് വർക്ക്‌ഷോപ്പ്, ഇന്ററാക്ടീവ് ഡാൻസ് ഫിറ്റ്‌നസും സ്കേറ്റിംഗും, ആകർഷകമായ ഗെയിമുകളും സമ്മാനങ്ങളും തുടങ്ങിയവ പരിപാടിയുടെ ആകര്‍ഷണങ്ങളായി. ഈ വർഷത്തെ 'ഹാപ്പി ട്രിവാന്‍ഡ്രം'-ത്തിൻ്റെ പ്രധാന സന്ദേശമായിരുന്ന നഗരവാസികളുടെ ഐക്യവും സമുദായ കൂട്ടായ്മയും ശക്തിപ്പെടുത്തൽ എന്ന ആശയം ചടങ്ങ് മുഴുവൻ നിറഞ്ഞുനിന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow