മലപ്പുറത്ത് വാഹനാപകടത്തില്‍ രണ്ട് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

മലപ്പുറം: വാഹനാപകടത്തിൽ രണ്ട് മരണം. മലപ്പുറം വേങ്ങര മിനിഊട്ടിയിൽ ലോറിയും ഇരുചക്ര വാഹനവും കൂട്ടിയിടിച്ചാണ് അപകടം. കൊട്ടപ്പുറം ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥികളായ മുഫീദ്, വിനായക് എന്നിവരാണ് മരിച്ചത്. മലപ്പുറം കൊട്ടപ്പുറം സ്വദേശികളാണ് വിദ്യാര്‍ഥികള്‍. രാവിലെ പത്തുമണിയോടെയാണ് അപകടം ഉണ്ടായത്.
What's Your Reaction?






