കൊച്ചി: നടൻ ജയസൂര‍്യയ്ക്ക് എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ് വീണ്ടും നോട്ടീസ് അയച്ചു. സേവ് ബോക്സ് ആപ്പ് നിക്ഷേപ തട്ടിപ്പ് കേസിലാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ജനുവരി ഏഴിന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിര്‍ദേശം.
കുറ്റകൃത്യത്തില്‍ നിന്നുള്ള പണമാണ് ജയസൂര്യക്ക് ലഭിച്ചതെന്ന നിഗമനത്തില്‍ ഇ ഡി എത്തിയിരുന്നു. രണ്ട് തവണ ഇതുമായി ബന്ധപ്പെട്ട് ജയസൂര്യയെ ചോദ്യം ചെയ്തിരുന്നു. സേവ് ബോക്സ് ആപ്പ് ഉടമ സാദിഖ് റഹീമുമായുള്ള ജയസൂര‍്യയുടെ സാമ്പത്തിക ഇടപാടുകളിൽ വീണ്ടും പരിശോധന നടത്തും.
കൂടുതല്‍ അന്വേഷണത്തിനുശേഷം തുക കണ്ടുകെട്ടുമെന്നാണ് വിവരം. ഓണ്‍ലെന്‍ ലേല ആപ്പിന്റെ പേരില്‍ തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ തൃശ്ശൂര്‍ ഈസ്റ്റ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ തുടര്‍ച്ചയായാണ് നടപടി. സേവ് ബോക്സ് ആപ്പിന്‍റെ ബ്രാൻഡ് അംബാസിഡറായിരുന്നു ജയസൂര‍്യ.