കൊച്ചിയിൽ ഒൻപതാം ക്ലാസുകാരൻ സഹോദരിയെ പീഡിപ്പിച്ചതായി പരാതി
2024 ഡിസംബറിലാണ് സംഭവം നടന്നത്

കൊച്ചി: കൊച്ചിയിൽ ഒൻപതാം ക്ലാസുകാരൻ സഹോദരിയെ പീഡിപ്പിച്ചതായി പരാതി. സംഭവത്തിൽ ശിശുക്ഷേമ സമിതി പരാതിയുമായി രംഗത്തെത്തി. പെൺകുട്ടി സഹപാഠികളോട് ഇക്കാര്യം വെളിപ്പെടുത്തിയതോടെയാണ് വിവരം പുറത്തറിയുന്നത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയാണ് പീഡനത്തിന് ഇരയായത്. പെൺകുട്ടിയെ സഹോദരൻ വീട്ടിൽ വച്ചാണ് ഉപദ്രവിച്ചത്. സഹോദരൻ ലഹരിക്ക് അടിമ ആണെന്നാണ് പുറത്തുവരുന്ന വിവരം. 2024 ഡിസംബറിലാണ് സംഭവം നടന്നത്. എന്നാൽ ഇത്രയും കാലം ഭയം മൂലം പെൺകുട്ടി പീഡനവിവരം വീട്ടുകാരോട് പറഞ്ഞിരുന്നില്ല.
തുടർന്ന് സ്കൂളിലെ സുഹൃത്തിനോടാണ് കുട്ടി വിവരം പറഞ്ഞത്. സ്വകാര്യഭാഗത്ത് വേദന ഉണ്ടായതോടെയാണ് കുട്ടി വിവരം പുറത്ത് പറഞ്ഞത്. സഹപാഠി വഴി ഈ വിവരം സ്കൂളിലെ അദ്ധ്യാപകരും വീട്ടുകാരും അറിയുകയായിരുന്നു.
What's Your Reaction?






