ആദ്യ ഔദ്യോഗിക സന്ദര്‍ശനം; കനേഡിയന്‍ പ്രധാനമന്ത്രി ഇന്ത്യയില്‍

Feb 27, 2026 - 17:51
Feb 27, 2026 - 17:51
 0
ആദ്യ ഔദ്യോഗിക സന്ദര്‍ശനം; കനേഡിയന്‍ പ്രധാനമന്ത്രി ഇന്ത്യയില്‍

മുംബൈ∙ കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി മുംബൈയിലെത്തി. മാർച്ച് 2 വരെ മാർക്ക് കാർണി രാജ്യത്തുണ്ടാകും. മുംബൈയിൽ നിന്നാണു കാർണി ഇന്ത്യാ സന്ദർശനം ആരംഭിക്കുന്നത്. ഇന്ത്യയിലേക്കുള്ള മാർക്ക് കാർണിയുടെ ആദ്യത്തെ ഔദ്യോഗിക സന്ദർശനവുമാണിത്.

മുംബൈയിൽ വിമാനമിറങ്ങിയ മാർക്ക് കാർണി വ്യവസായ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തും. തുടർന്ന് ഡൽഹിയിലേക്കു പോകുന്ന അദ്ദേഹം, തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും കൂടിക്കാഴ്ച നടത്തും. ഇന്ത്യ, ഓസ്‌ട്രേലിയ, ജപ്പാൻ എന്നീ രാജ്യങ്ങളുമായി വാണിജ്യം, നിക്ഷേപം, ഇന്തോ-പസഫിക് പങ്കാളിത്തം ശക്തിപ്പെടുത്തുക തുടങ്ങിയവയാണ് യാത്രയുടെ പ്രധാന ലക്ഷ്യം.

What's Your Reaction?

like

dislike

love

funny

angry

sad

wow