നടൻ വിജയ്‌യും സംഗീതയും വേർപിരിയുന്നു; സംഗീത വിവാഹമോചനത്തിന് കോടതിയെ സമീപിച്ചു

ചെങ്കൽപേട്ട് കുടുംബ കോടതിയിലാണ് സംഗീത ഹർജി ഫയൽ ചെയ്തത്

Feb 27, 2026 - 19:40
Feb 27, 2026 - 19:41
 0
നടൻ വിജയ്‌യും സംഗീതയും വേർപിരിയുന്നു; സംഗീത വിവാഹമോചനത്തിന് കോടതിയെ സമീപിച്ചു

ചെന്നൈ: തമിഴ് സിനിമാ ലോകത്തെയും രാഷ്ട്രീയത്തെയും ഞെട്ടിച്ചുകൊണ്ട് നടനും തമിഴക വെട്രി കഴകം (TVK) നേതാവുമായ വിജയ്‌യുടെ ഭാര്യ സംഗീത വിവാഹമോചനത്തിന് അപേക്ഷ നൽകി. 25 വർഷത്തെ ദാമ്പത്യത്തിന് ശേഷമാണ് സംഗീത നിയമപരമായി വേർപിരിയാൻ ഒരുങ്ങുന്നത്.

ചെങ്കൽപേട്ട് കുടുംബ കോടതിയിലാണ് സംഗീത ഹർജി ഫയൽ ചെയ്തത്. നടന്റെ സ്വകാര്യ ജീവിതത്തിലെ ഈ പ്രതിസന്ധി അദ്ദേഹം പുതിയതായി രൂപീകരിച്ച രാഷ്ട്രീയ പാർട്ടിക്കും വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കും വലിയ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

വിജയ്‌ക്ക് ഒരു മുൻനിര നടിയുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ചാണ് സംഗീത കോടതിയെ സമീപിച്ചത്. 2021-ൽ ഇക്കാര്യം താൻ കണ്ടെത്തിയതാണെന്നും ആ ബന്ധം തുടരില്ലെന്ന് വിജയ് അന്ന് വാക്ക് നൽകിയിരുന്നുവെന്നും പരാതിയിൽ പറയുന്നു. എന്നാൽ, വാക്ക് ലംഘിച്ച് ബന്ധം തുടർന്നതാണ് വിവാഹമോചനത്തിലേക്ക് നയിച്ചതെന്നാണ് സംഗീതയുടെ വാദം.

ചൊവ്വാഴ്ചയാണ് സംഗീത ഹർജി നൽകിയത്. കേസിൽ നേരിട്ട് ഹാജരാകാൻ വിജയ്‌യോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഏപ്രിൽ 20-നാണ് അദ്ദേഹം ഹാജരാകേണ്ടത്. 1999-ലാണ് ഇരുവരും വിവാഹിതരായത്. ഇവർക്ക് ജെയ്‌സൺ സഞ്ജയ്, ദിവ്യ സാഷ എന്നിങ്ങനെ രണ്ട് മക്കളുണ്ട്. നിലവിൽ ഇരുവരും ഒരേ വീട്ടിൽ തന്നെയാണെങ്കിലും മാസങ്ങളായി അകന്നു കഴിയുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

What's Your Reaction?

like

dislike

love

funny

angry

sad

wow