‘കേരള സ്റ്റോറി 2’ന് പ്രദർശനാനുമതി; റിലീസ് തടഞ്ഞ ഉത്തരവിന് സ്റ്റേ

സെൻസർ സർട്ടിഫിക്കറ്റ് നൽകിയത് പുനഃപരിശോധിക്കണമെന്ന റിവിഷൻ പെറ്റീഷനിൽ കേന്ദ്ര സർക്കാർ തീരുമാനമെടുക്കണമെന്നും സിംഗിൾ ബെഞ്ച് നിർദ്ദേശിച്ചിരുന്നു

Feb 27, 2026 - 19:27
Feb 27, 2026 - 19:27
 0
‘കേരള സ്റ്റോറി 2’ന് പ്രദർശനാനുമതി; റിലീസ് തടഞ്ഞ ഉത്തരവിന് സ്റ്റേ

സിനിമയുടെ നിർമ്മാതാക്കൾ സമർപ്പിച്ച അപ്പീൽ പരിഗണിച്ചാണ് കോടതിയുടെ ഇടപെടൽ. ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന നിയമതടസങ്ങൾ ഇതോടെ നീങ്ങിയിരിക്കുകയാണ്. ചിത്രം പ്രഥമദൃഷ്ട്യാ സാമൂഹികാന്തരീക്ഷത്തെ ദോഷകരമായി ബാധിക്കാൻ സാധ്യതയുണ്ടെന്നും, സെൻസർ സർട്ടിഫിക്കറ്റ് നൽകിയപ്പോൾ കൃത്യമായ മാർഗനിർദേശങ്ങൾ പാലിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ബച്ചു കുര്യൻ തോമസ് ചിത്രത്തിന് 15 ദിവസത്തെ സ്റ്റേ അനുവദിച്ചത്.

സെൻസർ സർട്ടിഫിക്കറ്റ് നൽകിയത് പുനഃപരിശോധിക്കണമെന്ന റിവിഷൻ പെറ്റീഷനിൽ കേന്ദ്ര സർക്കാർ തീരുമാനമെടുക്കണമെന്നും സിംഗിൾ ബെഞ്ച് നിർദ്ദേശിച്ചിരുന്നു. സിംഗിൾ ബെഞ്ചിന്റെ ഈ ഉത്തരവിനെതിരെ നിർമ്മാതാക്കൾ ഡിവിഷൻ ബെഞ്ചിനെ സമീപിക്കുകയായിരുന്നു. ഈ അപ്പീൽ അനുവദിച്ചുകൊണ്ടാണ് സിനിമ റിലീസ് ചെയ്യാമെന്ന് കോടതി വ്യക്തമാക്കിയത്.

What's Your Reaction?

like

dislike

love

funny

angry

sad

wow