കോട്ടയം: കോട്ടയം വൈക്കത്തിനടുത്ത് കാട്ടിക്കുന്നിൽ വള്ളം മറിഞ്ഞ് അപകടം. . 30 ഓളം പേരുണ്ടായിരുന്ന വള്ളമാണ് മറിഞ്ഞതെന്നാണ് വിവരം. പാണാവള്ളിയിൽ നിന്ന് കാട്ടിക്കുന്നിലേക്ക് പോയ വള്ളമാണ് മറിഞ്ഞത്.
ഒരാളെ കാണാനില്ല. പാണാവള്ളി സ്വദേശി കണ്ണനെ ആണ് കാണാതായത്. ബാക്കിയുള്ളവരെ രക്ഷപ്പെടുത്തി. മരണവീട്ടിലേക്ക് ആളുകളുമായി പോയ വള്ളമാണ് മറിഞ്ഞത്. പരിക്കേറ്റവരെ വൈക്കം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
കാണാതായ ആൾക്ക് വേണ്ടി സ്ഥലത്ത് തിരച്ചിൽ തുടരുകയാണ്. അപകടസമയത്ത് ശക്തമായ കാറ്റും മഴയും ഉണ്ടായിരുന്നു. നാട്ടുകാരുടെയും ഫയര്‍ഫോഴ്സിന്‍റെയും പോലീസിന്‍റെയും നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.