സംസ്ഥാനത്ത് ആശാ പ്രവർത്തകരുടെ കൂട്ട ഉപവാസം ആരംഭിച്ചു

സെക്രട്ടേറിയറ്റിനു മുന്നിൽ ആശാ പ്രവർത്തകർ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരത്തിന് പിന്തുണയുമായാണ് കൂട്ട ഉപവാസം നടത്തുന്നത്.

Mar 24, 2025 - 14:51
Mar 24, 2025 - 14:51
 0  15
സംസ്ഥാനത്ത് ആശാ പ്രവർത്തകരുടെ കൂട്ട ഉപവാസം ആരംഭിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ആശാ പ്രവർത്തകരുടെ കൂട്ട ഉപവാസം ആരംഭിച്ചു. ഡോക്ടർ പി. ഗീത കൂട്ട ഉപവാസം ഓൺലൈൻ ആയി ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും ജില്ലാ കേന്ദ്രങ്ങളിലുമാണ് ആശാ പ്രവർത്തകർ ഉപവാസമിരിക്കുന്നത്. സെക്രട്ടേറിയറ്റിനു മുന്നിൽ ആശാ പ്രവർത്തകർ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരത്തിന് പിന്തുണയുമായാണ് കൂട്ട ഉപവാസം നടത്തുന്നത്.

അതേസമയം, ആശാ പ്രവർത്തകർ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് ആശാ പ്രവർത്തകർ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചത്. അതേസമയം, ആശാ പ്രവർത്തകരുടെ രാപകൽ സമരം 43 ആം ദിവസത്തിലേക്ക് കടന്നു.

ഓണറേറിയം വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യം പ്രഖ്യാപിക്കുക ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് ആശാ വർക്കർമാർ സമരം ചെയ്യുന്നത്. കഴിഞ്ഞ മാസം 10 നാണ് രാപ്പകൽ സമരം ആരംഭിച്ചത്.

What's Your Reaction?

like

dislike

love

funny

angry

sad

wow