സംസ്ഥാനത്ത് 674 പേര്‍ നിപ സമ്പര്‍ക്കപ്പട്ടികയിൽ; കോഴിക്കോട്ട് 115

ഐസൊലേഷന്‍ കാലം പൂര്‍ത്തിയാക്കിയ 84 പേരെ സമ്പര്‍ക്കപ്പട്ടികയില്‍നിന്ന് ഒഴിവാക്കി

Jul 18, 2025 - 14:52
Jul 18, 2025 - 14:52
 0  11
സംസ്ഥാനത്ത് 674 പേര്‍ നിപ സമ്പര്‍ക്കപ്പട്ടികയിൽ; കോഴിക്കോട്ട് 115
തിരുവനന്തപുരം: വിവിധ ജില്ലകളിലായി 674 പേർ നിപ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോഴിക്കോട് 115, മലപ്പുറം 131, പാലക്കാട് 426, എറണാകുളം 1, തൃശൂര്‍  1 എന്നിങ്ങനെയാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. മലപ്പുറത്ത് 12 പേര്‍ ഐസൊലേഷനില്‍ ചികിത്സയിലുണ്ട്. ഇതുവരെ 88 സാമ്പിളുകള്‍ നെഗറ്റീവ് ആയി. ജില്ലയിൽ ഐസിഎംആര്‍ സംഘം സന്ദര്‍ശനം നടത്തി. 
 
ഐസൊലേഷന്‍ കാലം പൂര്‍ത്തിയാക്കിയ മലപ്പുറം ജില്ലയില്‍ നിന്നുള്ള 81 പേരേയും പാലക്കാട് നിന്നുള്ള 2 പേരേയും എറണാകുളത്ത് നിന്നുള്ള ഒരാളേയും സമ്പര്‍ക്കപ്പട്ടികയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പാലക്കാട് 17 പേര്‍ ഐസൊലേഷനില്‍ ചികിത്സയിലാണ്. സംസ്ഥാനത്ത് ആകെ 32 പേര്‍ ഹൈയസ്റ്റ് റിസ്‌കിലും 111 പേര്‍ ഹൈ റിസ്‌ക് വിഭാഗത്തിലും നിരീക്ഷണത്തിലാണ്. നിപ കേസുകളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഡോക്യുമെന്റ് ചെയ്യാന്‍ മന്ത്രി നിര്‍ദേശം നല്‍കി.
 
മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിൽ എന്‍.എച്ച്.എം സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, അഡീഷണല്‍ ഡയറക്ടര്‍മാര്‍, ജില്ലാ കളക്ടര്‍മാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍, പോലീസ് ഉദ്യോഗസ്ഥര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow