പുതിയ ബൈക്ക് വിപണിയിലിറക്കി യമഹ

വേരിയബിള്‍ വാല്‍വ് ആക്ച്വേഷനോടുകൂടിയ 155സിസി, ലിക്വിഡ്-കൂള്‍ഡ്, ഫോര്‍-വാല്‍വ് സിംഗിള്‍ എന്‍ജിനാണ് വാഹനത്തിന്റെ കരുത്ത്

Nov 12, 2025 - 22:29
Nov 12, 2025 - 22:29
 0
പുതിയ ബൈക്ക് വിപണിയിലിറക്കി യമഹ

പ്രമുഖ ഇരുചക്ര വാഹന നിര്‍മാതാക്കളായ യമഹ പുതിയ ബൈക്ക് വിപണിയിലിറക്കി. യമഹ എക്സ്എസ്ആര്‍155 എന്ന പേരിലുള്ള ബൈക്കിന് 1,49,990 രൂപയാണ് പ്രാരംഭവില (ഡല്‍ഹി എക്സ്ഷോറൂം). യമഹയുടെ ആധുനിക-റെട്രോ കുടുംബത്തിലെ ഏറ്റവും ഒതുക്കമുള്ള മോഡലാണിത്. വേരിയബിള്‍ വാല്‍വ് ആക്ച്വേഷനോടുകൂടിയ 155സിസി, ലിക്വിഡ്-കൂള്‍ഡ്, ഫോര്‍-വാല്‍വ് സിംഗിള്‍ എന്‍ജിനാണ് വാഹനത്തിന്റെ കരുത്ത്. 

അസിസ്റ്റ്-ആന്‍ഡ്-സ്ലിപ്പര്‍ ക്ലച്ചുള്ള ആറ്-സ്പീഡ് ഗിയര്‍ബോക്‌സുമായി ജോടിയാക്കിയ എന്‍ജിന്‍ 18.1 ബിഎച്പി കരുത്തും 14.2 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കുന്നു. സിറ്റി ഡ്രൈവിന് യോജിച്ച തരത്തിലാണ് വാഹനം ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഡ്യുവല്‍-ചാനല്‍ എബിഎസും ട്രാക്ഷന്‍ നിയന്ത്രണവും ബൈക്കിനുണ്ട്. 

തലകീഴായ ഫ്രണ്ട് ഫോര്‍ക്കുകളും ലിങ്ക്ഡ്-ടൈപ്പ് മോണോഷോക്കുമാണ് മറ്റു പ്രത്യേകതകള്‍. പതിനേഴു ഇഞ്ച് വീല്‍ ബേസോടെ അവതരിപ്പിച്ച ഈ മോഡല്‍ മെറ്റാലിക് ഗ്രേ, വിവിഡ് റെഡ്, ഗ്രേയിഷ് ഗ്രീന്‍ മെറ്റാലിക്, മെറ്റാലിക് ബ്ലൂ, എന്നിങ്ങനെ നാല് പെയിന്റ് ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow