ഉത്തരാഖണ്ഡിലെ മേഘവിസ്ഫോടനം; കുടുങ്ങിയ 28 മലയാളികളും സുരക്ഷിതര്‍
വാഹനം ലൊക്കേറ്റ് ചെയ്തതായി ബന്ധുക്കള്‍ അറിയിച്ചു

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിലെ മേഘവിസ്ഫോടനത്തിൽ കുടുങ്ങിയ 28 മലയാളികളും സുരക്ഷിതരെന്ന് ഉത്തരാഖണ്ഡ് മലയാളി സമാജം പ്രസിഡന്റ് ദിനേശ്. ഡ്രൈവറുമായി ഫോണിൽ ബന്ധപ്പെട്ടതായും ഇവരെല്ലാവരും സുരക്ഷിതരാണെന്നും ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടുണ്ട്. വാഹനം ലൊക്കേറ്റ് ചെയ്തതായി ബന്ധുക്കളും അറിയിച്ചു.
അപകടം ഉണ്ടായതിന് നാല് കിലോമീറ്റർ അപ്പുറത്ത് ഗംഗോത്രിക്ക് സമീപമാണ് ഇവർ കുടുങ്ങിക്കിടക്കുന്നത്. 28 പേരടങ്ങുന്ന സംഘമാണ് യാത്ര പോയത്. റോഡുകൾ ബ്ലോക്കായതിനാൽ തിരികെ മടങ്ങാനുള്ള ബുദ്ധിമുട്ട് മാത്രമാണുള്ളതെന്നും മലയാളി സമാജം പ്രസിഡന്റ് വ്യക്തമാക്കി.
അതേസമയം, മിന്നൽപ്രളയത്തിൽ ഒറ്റപ്പെട്ടുപോയ ഉത്തരാഖണ്ഡിലെ ധരാലി ഗ്രാമത്തിൽ കലാവസ്ഥ പ്രതികൂലമായതോടെ രക്ഷപ്രവർത്തനത്തിന് കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്. ദുരന്തസ്ഥലത്തേക്കുള്ള റോഡുകളും തകർന്നതോടെ രക്ഷാപ്രവർത്തകർ ഇവിടേക്ക് എത്തിക്കുന്നതിലും തടസം നേരിടുകയാണ്.
What's Your Reaction?






