കോഴിക്കോട് മെഡിക്കല്‍ കോളജിലെ അത്യാഹിത വിഭാഗത്തില്‍ വീണ്ടും പുക
അഗ്നിരക്ഷാസേനയുടെ രണ്ട് യൂണിറ്റ് ആശുപത്രിയിലെത്തി.

കോഴിക്കോട്: ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ വീണ്ടും പുക. കഴിഞ്ഞ ദിവസം പൊട്ടിത്തെറിയുണ്ടായ അത്യാഹിത വിഭാഗം കെട്ടിടത്തിന്റെ ആറാം നിലയിലാണ് പുക പടർന്നത്. ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് പരിശോധന നടക്കുന്നതിനിടയിലാണ് സംഭവം. ഇതോടെ നാല്, അഞ്ച്, ആറ് നിലകളിലെ ആളുകളെ ഒഴിപ്പിച്ചു. അഗ്നിരക്ഷാസേനയുടെ രണ്ട് യൂണിറ്റ് ആശുപത്രിയിലെത്തി.
ഓപ്പറേഷൻ തിയറ്റർ ഉൾപ്പെടെയാണ് ആറാം നിലയിൽ പ്രവർത്തിച്ചിരുന്നത്. ഇതിന്റെ പ്രവർത്തനം നാളെ പുനഃരാരംഭിക്കാനിരിക്കെയാണ് വീണ്ടും പുക ഉയര്‍ന്നത്. വെള്ളിയാഴ്ച രാത്രിയാണ് മെഡിക്കൽ കോളജ് പിഎംഎസ് എസ്‌വൈ ബ്ലോക്ക് കെട്ടിടത്തിലെ അത്യാഹിത വിഭാഗത്തിലെ യുപിഎസ് റൂമിൽ പൊട്ടിത്തെറി ഉണ്ടായത്. തുടർന്ന്, കെട്ടിടത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു പുക വ്യാപിച്ചു. ഇതോടെ മെഡിക്കൽ കോളജ് അധികൃതരും പോലീസും നാട്ടുകാരും ചേർന്ന് രോഗികളെ പുറത്തേക്കു മാറ്റി.
What's Your Reaction?






