കളിക്കുന്നില്ലെങ്കിൽ വേണ്ട, പാക് ആവശ്യം തള്ളിയത് ഐ.സി.സിയിലെ ഈ ഇന്ത്യക്കാരൻ
വിഷയത്തിൽ പൈക്രോഫ്റ്റിനു ചെറിയ പങ്ക് മാത്രമേ ഉള്ളുവെന്ന നിലപാടെടുത്താണ് ഐ.സി.സി. ആവശ്യം തള്ളിയത്

ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റിലെ ഇന്ത്യ- പാകിസ്ഥാൻ മാച്ച് റഫറിയായിരുന്ന ആൻഡി പൈക്രോഫ്റ്റിനെ ഒഫീഷ്യൽ പാനലിൽ നിന്നു പുറത്താക്കണമെന്ന പാക് ക്രിക്കറ്റ് ബോർഡിന്റെ ആവശ്യം നിരസിച്ചത് ഐ.സി.സിയിലെ ഒരു ഇന്ത്യക്കാരനെന്നു റിപ്പോർട്ട്. ഐ.സി.സി.യുടെ പുതിയ സിഇഒ സൻജോഗ് ഗുപ്തയാണെന്നു ക്രിക്ക്ബസ് റിപ്പോർട്ട് ചെയ്യുന്നു. വിഷയത്തിൽ പൈക്രോഫ്റ്റിനു ചെറിയ പങ്ക് മാത്രമേ ഉള്ളുവെന്ന നിലപാടെടുത്താണ് ഐ.സി.സി. ആവശ്യം തള്ളിയത്.
പൈക്രോഫ്റ്റിനെ മാറ്റേണ്ട തക്കതായ കാരണമില്ലെന്നു ചൂണ്ടിക്കാട്ടിയാണ് പി.സി.ബി. ആവശ്യത്തോടു സൻജോഗ് ഗുപ്തയുടെ നേതൃത്വത്തിലുള്ള ഐ.സി.സി. സമിതി മുഖം തിരിച്ചത്. ആഭ്യന്തര അന്വേഷണം നടത്തി പെരുമാറ്റച്ചട്ടമോ ഔദ്യോഗിക നടപടിക്രമങ്ങളോ ലംഘിച്ചിട്ടില്ലെന്ന നിഗമനത്തിൽ ഐ.സി.സി. എത്തിയെന്നും റിപ്പോർട്ടിലുണ്ട്. ഇതോടെയാണ് പാക് ആവശ്യത്തിനു വഴങ്ങേണ്ടതില്ലെന്ന നിലപാടിലേക്ക് ഐസിസി എത്തിയത്.
What's Your Reaction?






