ഖമനേയിക്ക് പ്ലാസ്റ്റിക് സർജറിയും കൃത്രിമക്കാലുമെന്ന് വാർത്തകൾ; ഒടുവിൽ രഹസ്യം പുറത്തുവിട്ട് ഇറാൻ!
ടെഹ്‌റാൻ: ഇസ്രയേൽ മിസൈൽ ആക്രമണത്തിൽ പരിക്കേറ്റ ഇറാന്റെ പരമോന്നത നേതാവ് മൊജ്തബ ഖമനേയിയുടെ ആരോഗ്യനില സംബന്ധിച്ച അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ പൂർണ്ണമായും തള്ളി ഇറാൻ. ഖമനേയിയുടെ കൈകാലുകൾക്കും മുഖത്തിനും ഗുരുതരമായി പരിക്കേറ്റതായും പ്ലാസ്റ്റിക് സർജറിക്കും കൃത്രിമ അവയവം വെച്ചുപിടിപ്പിക്കുന്നതിനും അദ്ദേഹം വിധേയനായെന്നുമുള്ള വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് ഇറാൻ വ്യക്തമാക്കി.
മൊജ്തബ ഖമനേയി പൂർണ്ണ ആരോഗ്യവാനാണെന്നും ആക്രമണത്തിൽ അദ്ദേഹത്തിന്റെ ചെവിക്ക് പിന്നിൽ ചെറിയൊരു പോറലല്ലാതെ മറ്റ് പരിക്കുകളൊന്നുമില്ലെന്നുമാണ് ഇറാന്റെ ഔദ്യോഗിക ഏജൻസികൾ അവകാശപ്പെടുന്നത്. ഖമനേയിയുടെ പരിക്കുകളെക്കുറിച്ച് പുറത്തുവരുന്ന വാർത്തകൾ ശത്രുക്കൾ പ്രചരിപ്പിക്കുന്ന വെറും അപവാദങ്ങൾ മാത്രമാണെന്നും അധികൃതർ ആരോപിച്ചു. എന്നാൽ, പിതാവിന്റെ വിയോഗത്തിന് ശേഷം പരമോന്നത പദവിയേറ്റെടുത്ത മൊജ്തബ ഇതുവരെ ജനങ്ങൾക്ക് മുന്നിൽ പരസ്യമായി പ്രത്യക്ഷപ്പെട്ടിട്ടില്ലാത്തതിനാൽ ഈ വിഷയത്തിലെ ദുരൂഹതകൾ ഇപ്പോഴും തുടരുകയാണ്.
മുഖത്തിന് കാര്യമായി പൊള്ളലേറ്റ മൊജ്തബയ്ക്ക് പ്ലാസ്റ്റിക് സർജറി ആവശ്യമാണെന്നും, കാലിന് മൂന്ന് ശസ്ത്രക്രിയകൾ കഴിഞ്ഞ ശേഷം കൃത്രിമക്കാൽ ഘടിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണെന്നുമാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നത്. ഈ റിപ്പോർട്ടുകളെ പൂർണ്ണമായും പ്രതിരോധിച്ചുകൊണ്ടാണ് ഇറാന്റെ പുതിയ ഔദ്യോഗിക പ്രതികരണം.
What's Your Reaction?



