ചെന്നിത്തല വീണു, ആഭ്യന്തരം പിടിച്ചെടുത്തു! വൻ വിട്ടുവീഴ്ചകളോടെ കോൺഗ്രസ് മന്ത്രിസഭ രൂപീകരിക്കുന്നു!
തിരുവനന്തപുരം∙ യുഡിഎഫ് മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ടുയർന്ന നാടകീയ അനിശ്ചിതത്വങ്ങൾക്കൊടുവിൽ നിർണ്ണായക ധാരണ. വി.ഡി. സതീശൻ മന്ത്രിസഭയിൽ രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയാകും. നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ ചെന്നിത്തലയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് വകുപ്പ് സംബന്ധിച്ച് അന്തിമ തീരുമാനമായത്. അതേസമയം, ആഭ്യന്തരം വിട്ടുനൽകിയ സാഹചര്യത്തിൽ ധനകാര്യ വകുപ്പ് മുഖ്യമന്ത്രിയായ വി.ഡി. സതീശൻ തന്നെ ഏറ്റെടുത്തേക്കുമെന്നാണ് വിവരം.
മുഖ്യമന്ത്രി സ്ഥാനം നഷ്ടമായതോടെ മന്ത്രിസഭയിലേക്കില്ലെന്ന കടുത്ത നിലപാടിലായിരുന്നു രമേശ് ചെന്നിത്തല. എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷിയും വി.ഡി. സതീശനും ചെന്നിത്തലയുടെ വസതിയിലെത്തി നടത്തിയ അനുനയ ചർച്ചകളിലാണ് മഞ്ഞുരുകിയത്. ഭരണത്തിൽ നിർണ്ണായക സ്വാധീനമുള്ള ആഭ്യന്തര വകുപ്പ് വേണമെന്ന ചെന്നിത്തലയുടെ നിർബന്ധത്തിന് ഒടുവിൽ സതീശന് വഴങ്ങേണ്ടി വരികയായിരുന്നു. ആഭ്യന്തരത്തിന് പുറമേ താൻ നിർദ്ദേശിക്കുന്ന ഒരാൾക്ക് കൂടി മന്ത്രിസ്ഥാനം വേണമെന്ന ആവശ്യവും ചെന്നിത്തല മുന്നോട്ടുവെച്ചിട്ടുണ്ട്. അൻവർ സാദത്ത്, ഐ.സി. ബാലകൃഷ്ണൻ എന്നിവരുടെ പേരുകളാണ് ഈ പട്ടികയിലുള്ളത്. എന്നാൽ രണ്ടാമതൊരു മന്ത്രിസ്ഥാനം കൂടി ഐ ഗ്രൂപ്പിന് നൽകുന്ന കാര്യത്തിൽ ഹൈക്കമാൻഡ് ഇതുവരെ പച്ചക്കൊടി കാണിച്ചിട്ടില്ല.
What's Your Reaction?

