'ഒന്നുമേ തെരിയാത്, ആളെ വിടുങ്കോ'; വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള ചോദ്യത്തിന് മമ്മൂട്ടിയുടെ മാസ് മറുപടി
തമിഴ്‌നാട് തിരഞ്ഞെടുപ്പ് ചൂടിലായിരിക്കെ, ചെന്നൈ വിമാനത്താവളത്തിൽ വെച്ചാണ് മാധ്യമങ്ങൾ മമ്മൂട്ടിയെ വളഞ്ഞത്
ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തെ ഇളക്കിമറിച്ച നടൻ വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് തനതായ ശൈലിയിൽ മറുപടി നൽകി മെഗാസ്റ്റാർ മമ്മൂട്ടി. തന്റെ പുതിയ ചിത്രമായ 'പേട്രിയറ്റിന്റെ' പ്രചാരണത്തിനായി ചെന്നൈയിൽ എത്തിയതായിരുന്നു അദ്ദേഹം. തമിഴ്‌നാട് തിരഞ്ഞെടുപ്പ് ചൂടിലായിരിക്കെ, ചെന്നൈ വിമാനത്താവളത്തിൽ വെച്ചാണ് മാധ്യമങ്ങൾ മമ്മൂട്ടിയെ വളഞ്ഞത്.
"വിജയ്‌യുടെ രാഷ്ട്രീയത്തെ എങ്ങനെ നോക്കിക്കാണുന്നു?" എന്നായിരുന്നു മാധ്യമപ്രവർത്തകരുടെ ചോദ്യം. ചിരിച്ചുകൊണ്ട് തമിഴിൽ "ഒന്നുമേ തെരിയാത്, ആളെ വിടുങ്കോ" (എനിക്കൊന്നും അറിയില്ല, എന്നെ വിട്ടേക്കൂ) എന്നായിരുന്നു മമ്മൂട്ടിയുടെ രസകരമായ പ്രതികരണം.ഈ വീഡിയോ നിമിഷങ്ങൾക്കകം സോഷ്യൽ മീഡിയയിൽ വൈറലായി. മമ്മൂട്ടിയുടെ മറുപടിയെ അനുകൂലിച്ചും മാധ്യമങ്ങളുടെ അനാവശ്യ ചോദ്യങ്ങളെ വിമർശിച്ചും ആരാധകർ രംഗത്തെത്തിയിട്ടുണ്ട്.
What's Your Reaction?